വണ്ണവും കുറയ്ക്കാം, രോഗങ്ങളെയും അകറ്റാം; ബീറ്റ്റൂട്ട് പതിവാക്കിക്കോ, പലതുണ്ട് ഗുണങ്ങൾ!
ബീറ്റ്റൂട്ട് വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.
ബീറ്റ്റൂട്ടിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.
ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും കൊണ്ട് നിറഞ്ഞ ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകമാണ്.
ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയുന്നത് വഴി ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും കുറയും.
ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് അവയവങ്ങളെ സംരക്ഷിക്കാനും അവ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കും.
ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള ബീറ്റാസയാനിൻ പച്ചക്കറിക്ക് നിറം നൽകുന്നതിന് മാത്രമല്ല, കാൻസറിനെ പ്രത്യേകിച്ച് മൂത്രാശയ കാൻസറിനെ ചെറുക്കാനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകൾ, കറുത്ത പാടുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.