ഹൃദയാരോഗ്യം മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ബീൻസ്, ചിക്ക്പീസ് തുടങ്ങിയ പയറുവർഗങ്ങൾ നാരുകളാൽ സമ്പന്നമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും എൽഡിഎൽ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ, അയല തുടങ്ങിയവ വീക്കം കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
നാരുകളാൽ സമ്പന്നമായ ഓട്സ് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.