ഉയർന്ന രക്തസമ്മർദ്ദത്തെ പിടിച്ചുകെട്ടാം; ചില വീട്ടുവൈദ്യങ്ങൾ ഇതാ...
ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കും.
ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫ്ളാക്സ് സീഡുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറെ ഗുണം ചെയ്യും.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നാരങ്ങ വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.