30 കഴിഞ്ഞ സ്ത്രീകളാണോ? യുവത്വം നിലനിർത്താൻ ഇവ ഭക്ഷണത്തിൽ ചേർക്കാം...
ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ സി തുടങ്ങിയവ ചർമ്മത്തിന് കൂടതൽ തിളക്കം നൽകുകയും വാർധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡ്‍റ് എന്നിവയാൽ സമ്പുഷ്ടമായ അവോക്കാഡോ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ബെറി പഴത്തിൽ വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.
ഇരമ്പ്, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയടങ്ങിയ ചീര ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ബീറ്റാ കരോട്ടിൻ കൂടുതലുള്ള മധുരക്കിഴങ്ങ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകളും നാരുകളും കൊണ്ട് നിറഞ്ഞ ചിയ വിത്തുകൾ ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുന്നു.
പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ ഗ്രീക്ക് യോഗർട്ട് ചർമ്മ സംരക്ഷണത്തിന് ബെസ്റ്റാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.