ഡയറ്റിൽ പഴം ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങളെ കുറിച്ചറിയാം...
പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, പ്രീബയോട്ടിക്സ് എന്നിവയടങ്ങിയ പഴം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവയിൽ സോഡിയം കുറവാണ്.
പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തി ഊർജം നിലനിർത്താൻ പഴം കഴിക്കുന്നതിലൂടെ സാധിക്കും.
നാരുകൾ ധാരാളം അടങ്ങിയ പഴം ദഹനം മെച്ചപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലതാക്കി കുടലിന്റെ ആരോഗ്യം സംരക്ഷിക്കും.
വാഴപ്പഴത്തിൽ ഉയർന്ന് അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സോഡിയവും കുറവാണ്. അതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പഴം നല്ലതാണ്.
ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് പഴം.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഒന്നും പഴം അമിതമായി കഴിക്കാൻ പാടില്ല.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.