നിസ്സാരക്കാരനല്ല! സീതപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ?
സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ പ്രതിരോധിക്കുന്നു.
സീതപ്പഴത്തിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിന്‍ ബി6 അടങ്ങിയ സീതപ്പഴം സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
സീതപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരം.
സീതപ്പഴത്തിലെ നാരുകൾ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്.
വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.
സീതപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.