ശ്രദ്ധിക്കണേ! ട്രെയിൻ ടിക്കറ്റ് മുതൽ എൽപിജി വരെ, നവംബർ മാസത്തിൽ വൻ മാറ്റങ്ങൾ
ജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് നവംബർ ഒന്ന് മുതൽ നിലവിൽ വരുന്നത്.
ഇനിമുതൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക 60 ദിവസം മുമ്പ് മാത്രം. നേരത്തെ 120 ദിവസം ആയിരുന്നു. ഇന്നലെ വരെ ബുക്ക് ചെയ്തവർക്ക് പുതിയ നിയമം ബാധകമല്ല.
എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ സർവീസ് ചാർജ് മാറും. വിശദ വിവരങ്ങൾക്കായി ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
ICICI ക്രെഡിറ്റ് കാർഡുകളുടെ ഫീസ് ഘടന മാറും. ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡുകളിലും മാറ്റം. വിശദമായ വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ.
ബാങ്കുകൾ വഴിയുള്ള പണം കൈമാറ്റത്തിന് പുതിയ നിയമങ്ങൾ നിലവിൽ. തട്ടിപ്പുകാർ ബാങ്കിംഗ് സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ നിയമങ്ങൾ. വലിയ തുകകൾ അയയ്ക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ വേണം.
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വർധിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് ഇന്നുമുതൽ വർധിച്ചിരിക്കുന്നത്.