മലയാളത്തിന്റെ അഭിമാനങ്ങളാണ് എംടി വാസുദേവൻ നായരും മമ്മൂട്ടിയും. എംടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പിറന്നാൾ കേക്ക് മുറിച്ചതിന് പിന്നാലെ മമ്മൂട്ടിയെ എംടി ആലിംഗനം ചെയ്യുന്നത് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കും.
ഗുരു-ശിഷ്യ ബന്ധം, ഇത് സ്വപ്ന നിമിഷം, അപൂര്‍വ നിമിഷം, കൈ കൊടുത്ത ശേഷം തന്റെ ശിഷ്യന്റെ മാറത്ത് തല ചായിച്ചൊരു നിൽപ്പ്. ലൈഫിൽ അച്ചീവ് ചെയ്യുമ്പോൾ ഇതു പോലെ ആയിത്തീരണം. കാണുന്ന നമുക്കൊരു ഇമോഷണൽ മോമെന്റ്റ് തന്നെങ്കിൽ അദ്ദേഹത്തിന്, അത്രമേൽ എംടിയ്ക്ക് പ്രിയപ്പെട്ടവൻ.. - എന്ന പരതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
എംടിയെ ഗുരുതുല്യനായി കാണുന്ന വ്യക്തിയാണ് മമ്മൂട്ടി.
മമ്മൂട്ടിയും എംടിയും ചേർന്ന് മലയാളി പ്രേക്ഷകർക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
എംടിയുടെ 91-ാം ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയ്ലർ ലോഞ്ച് ചെയ്തിരുന്നു.
എംടിയുടെ 90 വർഷത്തെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി വിഭാവനം ചെയ്ത ആന്തോളജിയാണ് മനോരഥങ്ങൾ
കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന കഥയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എംടിയുടെ ആത്മകഥാംശം ഉള്ള ചെറുകഥയാണിത്.