Butterfly Fish: ലക്ഷദ്വപീൻറെ ഔദ്യോഗിക ജീവി മീനാകാൻ കാരണം എന്ത്?

ലക്ഷദ്വീപിൽ മാത്രമല്ല മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങൾ തുടങ്ങി പലയിടങ്ങളിലും ഇവയെ കാണാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 05:03 PM IST
  • വെള്ളിനിറമുള്ള ശരീരത്തിൽ ചാരനിറമുള്ള വരകളുള്ള മനോഹരമായ മത്സ്യമാണിത്
  • 20 സെന്‌റിമീറ്റർ വരെ നീളത്തിൽ വളരുന്ന ഇത് പവിഴപ്പുറ്റുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്
  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ് കുവിയറാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്
Butterfly Fish: ലക്ഷദ്വപീൻറെ ഔദ്യോഗിക ജീവി മീനാകാൻ കാരണം എന്ത്?

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗിക ജീവികളുണ്ട്. അത്തരത്തിൽ മീൻ ഔദ്യോഗിക ജീവിയായുള്ള ഒരേയൊരു ഇടമാണ് ലക്ഷദ്വീപ്. ആൻഡമാനിലും ഡുജോങ് എന്ന കടൽജീവിയാണ് ഔദ്യോഗികമജീവിയെങ്കിലും ഇതു മീനല്ല. ലക്ഷദ്വീപിന്റെ ഔദ്യോഗിക ജീവിയായി അറിയപ്പെടുന്നത് ഇന്ത്യൻ വാഗബോണ്ട് അഥവാ ബട്ടർഫ്‌ളൈ ഫിഷ് എന്ന മീനാണ്. 

ലക്ഷദ്വീപിൽ മാത്രമല്ല മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങൾ തുടങ്ങി പലയിടങ്ങളിലും ഇവയെ കാണാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വെള്ളിനിറമുള്ള ശരീരത്തിൽ ചാരനിറമുള്ള വരകളുള്ള മനോഹരമായ മത്സ്യമാണ് ഇന്ത്യൻ വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ്. 20 സെന്‌റിമീറ്റർ വരെ നീളത്തിൽ വളരുന്ന ഇത് പവിഴപ്പുറ്റുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്.

ചില പായലുകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ടാണിവ പ്രജനനം നടത്തുന്നത്. 1829ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ് കുവിയറാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. ബട്ടർഫ്ലൈ ഫിഷ് എന്ന വിഭാഗത്തിൽ 115 സ്പീഷീസുകളിലുള്ള മീനുകളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എയ്ഞ്ചൽ ഫിഷ് എന്ന മത്സ്യവിഭാഗവുമായി വളരെ അടുത്ത സാമ്യം ഇവ പുലർത്തുന്നുണ്ട്.

ബട്ടർഫ്ലൈ മീനുകളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകൾ ധാരാളം കപ്പലപകടങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ആദിമകാലം മുതൽ തന്നെ കടൽ ഗതാഗതത്തിൽ വ്യക്തമായ സ്ഥാനമുള്ള മേഖലയാണു ലക്ഷദ്വീപ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സമീപം ഒട്ടേറെ കപ്പലുകൾ മുങ്ങിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതിൽ പതിനാറാം നൂറ്റാണ്ടിനു മുൻപ് മുങ്ങിയവയെക്കുറിച്ചുള്ള കണക്കുകൾ കുറവാണ്. മുങ്ങിയ കപ്പലുകളിൽ ഒരുപാടെണ്ണം ലക്ഷദ്വീപിനു സമീപത്താണു ദുരന്തത്തെ നേരിട്ടത്.

ആഴം കുറഞ്ഞ കടൽഭാഗവും പവിഴപ്പുറ്റുകളുമൊക്കെയാണ് ഇതിനു വഴി വച്ചത്. 2001ൽ  ഗോവയിലെ നാഷനൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ലക്ഷദ്വീപിലെ കടലപകടങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിരുന്നു. ഇവയിലൊന്നാണ് 1827ൽ ചൈനയിൽ നിന്നു ബോംബെയിലേക്കു വെള്ളിയും പട്ടും കയറ്റിപ്പോയ ബൈറംഗോർ കപ്പൽ മുങ്ങിയത്. ലക്ഷദ്വീപിലെ ചെറിയപാനിക്കു സമീപമായിരുന്നു ഇത്. ഇതിൻറെ സ്മരണക്കായി പിൽക്കാലത്ത് ഇവിടത്തെ ഒരു ദ്വീപിന് ബൈറംഗോർ എന്ന പേരും കിട്ടി. 1844-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സിലോൺ എന്ന കപ്പലും ഇവിടെ തകർന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News