Toronto : കോവിഡിനിടയിൽ ലോകത്തിന്റെ പല ഇടങ്ങളിലും പുതുതായി രോഗങ്ങളും രോഗ വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോൾ വലിയ ഭീതിയിലാണ് നമ്മൾ കാണുന്നത്. അടുത്തിടെ നമ്മുടെ രാജ്യത്ത് തന്നെ ഉടലെടുത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകളും (Black Fungus) ചൈനിയിൽ എച്ച്1എൻ1 (H1N1) ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്തപ്പോഴൊക്കെ നമ്മുടെ ഉള്ളിൽ ഭീതിയാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിന്റെ ഒരു കോണിൽ തുടങ്ങിയ അസുഖമാണ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീടുകൾക്കുള്ളിൽ നമ്മുക്ക് അടച്ചിരിക്കേണ്ടി വന്നത്. അങ്ങനെ ഇരിക്കുമ്പോൾ പുതിയ ഏതെങ്കിലും രോഗം ലോകത്തിന്റെ എവിടെയെങ്കിലും റിപ്പോർട്ട് നമ്മുടെ ഉള്ളിൽ ഒരു ഭീതി ഉടലെടുക്കുക എന്നത് ഇപ്പോൾ പതിവാകുകയാണ്.
അങ്ങനെ ഒരു ഭീതിയുടെ ആദ്യ ഘട്ടം എന്ന പോലെയാണ് കാനഡയിൽ പിടിപ്പെട്ടിരിക്കുന്ന ഒരു അജ്ഞാത രോഗം. കാനഡയിലെ ന്യൂ ബ്രൺസ്വിക് എന്ന ഒരു കൊച്ചു പ്രവശ്യയിൽ 48 പേർക്കാണ് ഇതിനോടകം രോഗം പിടിപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ അറിയിക്കുന്നത്. ന്യൂ ബ്രൺസ്വിക്കിൽ ഈ അസുഖം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ന്യൂ ബ്രൺസ്വിക് സിൻഡ്രം എന്നാണ് ഇപ്പോൾ വിളിക്കുന്നത്.
ALSO READ : Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി
എന്നാൽ ഈ അസുഖം എന്താണ് എന്തുകൊണ്ട് വ്യാപിക്കുന്നു, എന്താണ് രോഗാണു എങ്ങനെയാണ് വ്യാപനം എന്നിവയെ പറ്റി കനേഡിയൻ ആരോഗ്യ മേഖലയ്ക്ക് വ്യക്തമായ അറിവ് ഇതുവരെ ലഭിച്ചിട്ടില്ലയെന്നാണ് അമേരിക്കൻ മാധ്യമമായ ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പല തരത്തിലുള്ള രോഗ ലക്ഷണങ്ങളാണ് ഇവരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉറക്കമില്ലാഴ്മ ബാലൻസ് നഷ്ടപ്പെടുക, ഇന്ദ്രീയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുക കാഴ്ചയിൽ വ്യക്തയില്ലാഴ്മ ഉണ്ടാകുക, പേടിക്കുന്ന തലത്തിലുള്ള സ്വപ്നങ്ങൾ തുടർച്ചയായി കാണുക എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച് ഇതുവരെ ആറ് പേര് മരിക്കുകയും ചെയ്തുയെന്നാണ് റിപ്പോർട്ട്.
ALSO READ : Bird flu infection in human: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു,ആദ്യ കേസ് ചൈനയിൽ
തലച്ചോറിനെ ബാധിക്കുന്ന അസുഖം എന്ന രീതിയിലാണ് കനേഡിയൻ ആരോഗ്യ മേഖല നിരീക്ഷണം തുടരുന്നത്. ഇന്ദ്രീയങ്ങളെ ബാധിക്കുന്നതിനാലാണ് തലച്ചോറിനെ ബാധിക്കുന്ന അസുഖം എന്ന കണക്ക് കൂട്ടിലലേക്ക് ആരോഗ്യ വിദഗ്ധർ എത്തിച്ചേരുന്നത്. എന്നാൽ ഇത് മറ്റുള്ളവരിലേക്ക് വ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുകയാണന്നുള്ള സ്ഥരികരിക്കാതെ സംശയവും ആരോഗ്യ വിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ട്.
എങ്ങനെ രോഗം ബാധിച്ചിരിക്കുന്നതിനെ കുറിച്ച് പഠിക്കനായി വലിയ ഒരു മെഡിക്കൽ വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്. മൃഗങ്ങൾ, പാരിസ്ഥിതികം അങ്ങനെ തുടങ്ങിയ പല മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ALSO READ : New hybrid coronavirus variant: പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം
അതിനിടയിൽ മറ്റ് നിഗമനങ്ങളും രോഗ കാരണത്തിന് ഇടയാക്കുന്നു എന്ന് പല ഇടങ്ങളിൽ നിന്നായി വരുന്നുണ്ട്. കോവിഡ് വാക്സിനാകമെന്നാണ് ചിലർ മുന്നോട്ട് വെക്കുന്ന സംശയം. കൂടാതെ ചിലർ പറയുന്നത് അമിതമായി മൊബൈൽ ടവർ റേഡിയേഷനും ഇതിന് കാരണമാകാൻ സാധ്യയെന്നാണ്.
അസുഖമായി ബന്ധപ്പെട്ട് ന്യൂ ബ്രൺസ്വിക്കിലെ ബേർട്രാൻഡ് ഗ്രാമത്തിൽ ജാഗ്രത അറിയിച്ചുണ്ടെന്ന് മേയർ യ്വോൺ ഗോഡിൻ അറിയിച്ചു. അസുഖത്തിന്റെ കാരണം പരിസ്ഥിതിക പ്രശ്നമാണോ, പാരമ്പര്യമാണോ അഥവാ മത്സ്യം മാൻ എന്നിവയുടെ മാംസം കഴിക്കുന്നത് കൊണ്ടാണോ എന്നീ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണെന്ന് ഗോഡിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.