ടെഹ്‌റാന്‍: ഇറാനെ നടുക്കി ഇരട്ട സ്‌ഫോടനം.സംഭവത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് ആക്രമണം. സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷിക ദിനത്തിലാണ് സംഭവമുണ്ടായത്. 150 ഓളം ആളുകള്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മിനിലാണ് സ്‌ഫോടനമുണ്ടായത്. ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തേ് ഒരു കിലോമീറ്റര്‍ അകലെയും. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.50 ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ കഴിഞ്ഞുമാണ് നടന്നത്.
ALSO READ: ജപ്പാനിൽ ഒന്നര മണിക്കൂറിനിടെ ഉണ്ടായത് 21 തുടർ ഭൂചലനങ്ങൾ; സുനാമിയുടെ ആദ്യ തിരകൾ തീരത്തെത്തി
ഇറാനിലെ ഏറെ ജനകീയനായ സൈനിക മേദാവിയായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏറെ പേര്‍ അദ്ദേഹത്തിന്റെ ശവകുടീത്തിന് സമീപം ഒത്തുകൂടിയിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അവരാണെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടന വസ്തുക്കള്‍ നിറച്ച് രണ്ട് സൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് ചില ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ സേനയുടെ തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി 3ന് ബാഗ്ദാദ് വിമാനത്തവളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമത്തിലൂടെ സുലൈമാനെ കൊലപ്‌പെടുത്തിയത് തങ്ങളാണെന്ന് യു എസ് അവകാശപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.