സാമൂഹിക മാധ്യമങ്ങളിൽ സാധാരണയായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് വൈറൽ വീഡിയോകളാണ്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ ടെൻഷനും സ്‌ട്രെസും മാറ്റാനും വിഷമം കുറയ്ക്കാനും ഓക്കേ സംഹായിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ ചിലത് കരയിക്കാറും, ചിന്തിപ്പിക്കാറും, അതിശയിപ്പിക്കാറും ഒക്കെയുണ്ട്. അതിൽ തന്നെ ആളുകൾക്ക് മൃഗങ്ങളുടെ വീഡിയോകളോട് താത്പര്യം കൂടുതലാണ്. മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യമാണ് ഇതിന് കാരണം. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത് ഒരു ആനക്കുട്ടിയുടെ വീഡിയോയാണ്. ഈ വീഡിയോ കണ്ട് ആളുകൾക്ക് വാത്സല്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. പലപ്പോഴും ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും കുട്ടിയാനകളുടെ കുസൃതിയും കുറുമ്പുമൊക്കെ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും. ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം.
ALSO READ: Viral Video : കുറുമ്പൻ ആനക്കുട്ടിയുടെ കിടിലം ഫുട്ബോൾ കളി; വീഡിയോ വൈറൽ
ഹ്യൂമാനിറ്റി ലൈഫ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കുഞ്ഞൻ ആനകുട്ടിയുടെ വീഡിയോയാണ് ഇത്. വീഡിയോയിൽ മറ്റ് നിരവധി മൃഗങ്ങളെയും കാണാൻ കഴിയും. വീഡിയോയിൽ ഒരു സൈഡിൽ ഒരു കൂട്ടം കോഴികൾ നടക്കുന്നുണ്ട്. ഒരു കുസൃതിക്കാരൻ ആനക്കുട്ടി ഓടി വന്ന് ഈ കോഴികളെ ഓടിക്കുകയാണ്. എന്നാൽ കുറച്ച് കഴിയുമ്പോൾ അറിയാതെ താഴെ വീണ് പോകും. ഇതോടെ കോഴികളെ പേടിപ്പിക്കുന്നത് അവസാനിപ്പിച്ച് അമ്മയുടെ അടുത്തേക്ക് പോയി ഒളിച്ചിരിക്കുകയാണ് ആനക്കുട്ടി. ഇതിനോടകം 2.4 മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...