Viral Video: പാമ്പിനെ തിന്നുന്ന പച്ച തവള; ഞെട്ടിയോ?

Viral Video Snake: പാമ്പിനെ തിന്നുന്ന പച്ചത്തവളയാണ് വീഡിയോയിൽ, രാത്രിയിൽ ഷൂട്ട് ചെയ്ത വീഡിയോ ട്വിറ്ററിൽ വൈറലാണ്

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 10:46 AM IST
  • പാമ്പിനെ തിന്നുന്ന പച്ചത്തവളയാണ് വീഡിയോയിൽ
  • 73000 പേരാണ് വീഡിയോ ദൃശ്യങ്ങൾ കണ്ടത്
  • വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്
Viral Video: പാമ്പിനെ തിന്നുന്ന പച്ച തവള; ഞെട്ടിയോ?

പാമ്പും കീരിയും പോലെ തന്നെ മറ്റൊരു കോമ്പിനേഷനാണ് പാമ്പും തവളയും. ഇവർ രണ്ടും ശത്രുക്കളാണോ എന്ന് ചോദിച്ചാൽ അല്ല പക്ഷെ സാധാരണ പാമ്പുകളുടെ ഇരകളാണ് തവളകൾ. ഇവയുടെ ആവാസ വ്യവസ്ഥയിൽ തവളകളും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത.  എന്നാൽ ചില തവളകൾ പാമ്പുകളെയും ആഹാരമാക്കാറുണ്ട്. കേൾക്കുമ്പോൾ അതിശയമായി തോന്നുമെങ്കിലും ഇതൊരു വസ്തുതയാണ്.

ഇത്തരത്തിൽ പാമ്പിനെ തിന്നുന്ന ഒരു പച്ചത്തവളയുടെ വീഡിയോ ആണ് വൈറലായത്. ട്വിറ്ററിലെ Weird and Terrifying എന്ന പേജിലെത്തിയ വീഡിയോ ആണിത്. 5 സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണിത്. ഒരു പച്ചത്തവള  പാമ്പിനെ സാവധാനം വിഴുങ്ങാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ.

 

73000 പേരാണ് വീഡിയോ ദൃശ്യങ്ങൾ കണ്ടത്. അധികം താമസിക്കാതെ ഇത് വൈറലായി. 180 പേർ വീഡിയോ റീ  ട്വീറ്റ് ചെയ്തിട്ടുണ്ട്. 1166 പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് യൂറോപ്യൻ പച്ചത്തവള. ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ വിരിഡിസ് എന്നാണ്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് യൂറോപ്യൻ പച്ചത്തവളകളെ കാണപ്പെടുന്നത്.

ഈയാംപാറ്റ, വിട്ടിൽ, ഈച്ച മറ്റു ഷഡ്‌പദങ്ങൾ ചെറു ചിത്രശലഭങ്ങൾ‍, മണ്ണിര തുടങ്ങിയവയാണ്‌ യൂറോപ്യൻ പച്ചത്തവളകളുടെ മുഖ്യ ആഹാരം. ചൂടും പ്രകാശവും മാറുന്നതിനനുസരിച്ച് നിറം മാറാനുള്ള കഴിവും ഇവക്കുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News