Viral Video: ആമയ്ക്ക് ഭക്ഷണം കൊടുക്കുന്ന കുരങ്ങൻ; വൈറലായി വീഡിയോ, അമ്പരന്ന് സോഷ്യൽ മീഡിയ

 ഒരു ആമയുടെയും ചിംപാൻസിയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാര്യമാണ് പറയുന്നത്. തന്റെ കയ്യിലിരിക്കുന്ന ആപ്പിൾ ആമയ്ക്ക് കൂടി നൽകുകയാണ് കുരങ്ങൻ.

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 01:29 PM IST
  • Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നത്.
  • ഷെയറിം​ഗ് ഈസ് കെയറിം​ഗ് എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • ജൂലൈ 17ന് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 9.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
Viral Video: ആമയ്ക്ക് ഭക്ഷണം കൊടുക്കുന്ന കുരങ്ങൻ; വൈറലായി വീഡിയോ, അമ്പരന്ന് സോഷ്യൽ മീഡിയ

മൃ​ഗങ്ങൾ പലപ്പോഴും അതിലും ചെറിയ മൃ​ഗങ്ങളെ വേട്ടയാടുന്നതും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോകൾ നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ ചിലപ്പോൾ ഇവ മനുഷ്യനെ പോലെ സഹജീവികളെ സ്നേഹിക്കുകയും ചെയ്യുന്നു. തന്നെക്കാളും ചെറിയ മൃ​ഗങ്ങളാണെങ്കിൽ വലിയ മൃ​ഗങ്ങൾ പലപ്പോഴും ഇവയെ വളരെ കരുതലോടെയാകും നോക്കുക. അത്തരത്തിലുള്ള വീഡിയോകളും നമ്മൾ സമൂഹ മാധ്യമങ്ങലിൽ കണ്ടിട്ടുണ്ടാകും. അങ്ങനെയൊരു വീഡിയോ ആണി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

ആമയുടെയും മുയലിന്റെയും കഥ നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഒരു ആമയുടെയും ചിംപാൻസിയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാര്യമാണ് പറയുന്നത്. തന്റെ കയ്യിലിരിക്കുന്ന ആപ്പിൾ ആമയ്ക്ക് കൂടി നൽകുകയാണ് കുരങ്ങൻ. ചിംപാൻസി ആപ്പിൾ കഴിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അതിനടുത്തായി ആമയുമുണ്ട്. കുരങ്ങൻ ആപ്പിൾ കഴിച്ചതിന് ശേഷം കുറച്ച് ആമയ്ക്കും നൽകുന്നതാണ് വീഡിയോയിലുള്ളത്. ഇവർക്കരികിലായി മറ്റൊരു ചിംപാൻസി കൂടിയുണ്ട്. 

Also Read: Viral Video: ഉടമയെ കൃഷിയിൽ സഹായിക്കുന്ന നായ, വൈറലായി വീഡിയോ

 

Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നത്. ഷെയറിം​ഗ് ഈസ് കെയറിം​ഗ് എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂലൈ 17ന് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 9.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. മൂന്നരലക്ഷത്തിന് മുകളിൽ ആളുകൾ ലൈക്കും 51.1k റീട്വീറ്റും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. "ഭക്ഷണം പങ്കിടുമ്പോൾ ഇരട്ടി രുചിയാണെന്ന് അമ്മ എപ്പോഴും പറയും" എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. 

ക്രെഡിറ്റ് കാർഡുകൾ രണ്ട് മാസത്തിനുള്ളിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും

ക്രെഡിറ്റ് കാർഡുകൾ രണ്ട് മാസത്തിനുള്ളിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും.  പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് അനുവദിക്കുമെന്ന്  ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.

റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്. 

ജൂൺ 8 ന്, ശക്തികാന്ത ദാസ് തന്റെ മോണിറ്ററി കമ്മിറ്റി മീറ്റിംഗിൽ യുപിഐ പ്ലാറ്റ്‌ഫോമുകളിൽ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിക്കുന്നത് അനുവദിക്കാൻ നിർദ്ദേശിക്കുന്നതായി പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ നീക്കം, UPI-യുടെ ഉപയോക്താക്കൾക്ക് ലഭ്യമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ആനുകൂല്യം പരീക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

യുപിഐയുടെ വളർച്ചയ്ക്കും കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം വ്യാപാരികൾക്കിടയിൽ അതിന്റെ മുൻഗണനയ്ക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് സീറോ-എംഡിആർ ആനുകൂല്യങ്ങൾ. ക്രെഡിറ്റ് കാർഡുകളിൽ, ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ഓരോ കാർഡ് ഇടപാടിനും വ്യാപാരി നൽകിയ തുക വിഭജിക്കുന്നു. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ മൊത്തം പേയ്‌മെന്റിന്റെ ഏകദേശം 2-3 ശതമാനമാണിത്. ചെറുകിട വ്യാപാരികളെ പരിപാലിക്കുകയും എംഡിആറിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും നിലവിലുള്ള ക്രെഡിറ്റ് കാർഡ് സേവന വ്യാപാരികൾക്ക് പണം നൽകുന്നത് തുടരാംമെന്നും അസ്ബെ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News