World Salt Awareness Week: ലോക ഉപ്പ് ബോധവത്കരണ വാരം, ലക്ഷ്യവും പ്രാധാന്യവും അറിയാം

World Salt Awareness Week:  ഉപ്പിന്‍റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം ആചരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 08:06 PM IST
  • ഉപ്പിന്‍റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം (World Salt Awareness Week) ആചരിക്കുന്നത്.
World Salt Awareness Week: ലോക ഉപ്പ് ബോധവത്കരണ വാരം, ലക്ഷ്യവും പ്രാധാന്യവും അറിയാം

World Salt Awareness Week: ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നാമെല്ലാവരും ആരോഗ്യവാന്മാരായിരിക്കാനും ആരോഗ്യത്തോടെ തുടരാനും ആഗ്രഹിക്കുന്നു. 

സന്തുലിത ഭക്ഷണക്രമം പിന്തുടരുന്നവരാണ് അധികവും. നാം തിരഞ്ഞെടുക്കുന്ന ഭക്ഷണം  പോഷകഗുണമുള്ളതായിരിക്കണം, അതേപോലെതന്നെ അതില്‍  വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. 

Also Read:  Summer Diseases: കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോ​ഗങ്ങളെ 

നമ്മുടെ ഭക്ഷണത്തില്‍ ഉണ്ടായിരിക്കേണ്ട അവശ്യ ധാതുക്കളിൽ ഒന്നാണ് ഉപ്പ് (സോഡിയം). അതെ, ഉപ്പ് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഈ അവശ്യവസ്തുവിന്‍റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം  (World Salt Awareness Week) ആചരിക്കുന്നത്.  

Also Read:  Optical Illusion: ഈ ചിത്രത്തില്‍ ഉണ്ട് 3 വാഴപ്പഴങ്ങൾ! 60 സെക്കൻഡിനുള്ളില്‍ കണ്ടെത്താമോ? 

ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും ഉപ്പ് അധികം ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായാണ് ഈ വാരം ആചരിയ്ക്കുന്നത്.  മാർച്ച് 14 മുതൽ 20 വരെ ലോക ഉപ്പ് ബോധവത്കരണ വാരം (World Salt Awareness Week) ആഘോഷിക്കും.

ഉപ്പ് കഴിയ്ക്കേണ്ടത് ആവശ്യമാണ് എന്നാല്‍ അത് അധികമാകാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.  അതായത്, ഉപ്പ് കഴിയ്ക്കുന്നത് നിയന്ത്രിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്തമാണ്. എന്നിരുന്നാലും, സർക്കാരുകളും ഡബ്ല്യുഎച്ച്ഒ പോലുള്ള ആഗോള സംഘടനകളും ഇതിനായുള്ള അവബോധം പ്രചരിപ്പിക്കാൻ പ്രവർത്തിക്കുന്നു. സ്‌കൂളുകളിലും ഓഫീസുകളിലും വീടുകളിലും ഉപ്പിന്‍റെ ഉപയോഗം കുറക്കുന്നതിനുള്ള എല്ലാവിധ സന്ദേശങ്ങളും ഇതിന് കീഴിൽ ജനങ്ങൾക്ക് നൽകുന്നു. 

ലോകത്തിലെ പല ആരോഗ്യ സംഘടനകളും ഉപ്പിന്‍റെ അമിത ഉപയോഗത്തെ വിലക്കുന്നുണ്ട്. ഉപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് അതിന് പിന്നില്‍. ഉപ്പിന്‍റെ  അമിത ഉപയോഗം പല പ്രശ്‌നങ്ങൾക്കും കാരണമാകും. 

ഒരു പ്രായം കഴിഞ്ഞാല്‍പിന്നെ നാം കഴിയ്ക്കുന്ന ഉപ്പിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം ഉപ്പ്  അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍  ജാഗ്രത പാലിക്കുക, കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഉപ്പില്‍ സോഡിയം കാണപ്പെടുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കാന്‍ ഇടയാക്കും.  

കറികള്‍, അച്ചാറുകള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ദിവസവും ഇരുപതു ഗ്രാം ഉപ്പാണ് ഓരോ ആളുകളുടേയും ശരീരത്തിലേക്കെത്തുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത്‌ ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യതയ്ക്ക് വഴിതെളിക്കുന്നു. 

ഉപ്പ് അധികം കഴിയ്ക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍  നഷ്ടമാകുന്നതിന് ഇടയാക്കുന്നു. ഉപ്പിന്‍റെ  അമിത ഉപയോഗം  ആമാശയ ക്യാന്‍സറിന് വഴി തെളിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ഒരു വ്യക്തി അമിതമായി ഉപ്പ് കഴിക്കുമ്പോൾ, ആ വ്യക്തിക്ക് ബിപി പ്രശ്നം നേരിടേണ്ടി വന്നേക്കാം. കൂടുതൽ ഉപ്പ് കഴിക്കുന്നത് കാരണം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് വർദ്ധിക്കാൻ ഇടയാകുന്നു, ഇതാണ് ബിപി പ്രശ്നത്തിന് ഇടയാക്കുന്നത്.  
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
  

Trending News