Lok Sabha Election 2024: രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാകുന്നില്ല, അതാണ് അവർ രാഹുലിനെ കേരളത്തിലേക്ക് തള്ളിവിടുന്നത്; ലോക്സഭ തെര‍ഞ്ഞെടുപ്പിനെക്കുറിച്ച് ബിനോയ് വിശ്വം

Binoy Viswam Interview: തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണ്. ബിജെപിയെ നേരിടാനായി രാഹുൽ ​ഗാന്ധി അവിടെ മത്സരിക്കണം.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Jan 23, 2024, 11:32 AM IST
  • ഇന്ത്യാ സഖ്യം രൂപപെട്ടതോടെ രാഹുൽ ഇനി അവിടെ മത്സരിക്കണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്
  • തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണ്
  • ബിജെപിയെ നേരിടാനായി രാഹുൽ അവിടെ മത്സരിക്കണം
  • രാഹുൽ ഗാന്ധിക്ക് ചുറ്റും നിൽക്കുന്നവർക്ക് രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാകുന്നില്ല
  • അതാണ് അവർ രാഹുലിനെ കേരളത്തിലേക്ക് തള്ളിവിടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Lok Sabha Election 2024: രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാകുന്നില്ല, അതാണ് അവർ  രാഹുലിനെ കേരളത്തിലേക്ക് തള്ളിവിടുന്നത്; ലോക്സഭ തെര‍ഞ്ഞെടുപ്പിനെക്കുറിച്ച് ബിനോയ് വിശ്വം

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുലിന്റെ കൂടെ നിൽക്കുന്നവരാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തള്ളിവിടുന്നത്. മാർക്സിസം ഒരിക്കലും വ്യക്തിപൂജ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബിനോയ് വിശ്വം നിലപാടുകൾ വ്യക്തമാക്കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികളും പാർട്ടികളുമെല്ലം അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണ രാഹുൽ  ഗാന്ധി മത്സരിച്ചതിനാൽ ഇന്ത്യ മുഴുവൻ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വയനാട്. ഇന്ത്യാ സഖ്യം രൂപപെട്ടതോടെ രാഹുൽ ഇനി അവിടെ മത്സരിക്കണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.

ALSO READ: മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി; മോദിക്കെതിരെ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണ്. ബിജെപിയെ  നേരിടാനായി രാഹുൽ അവിടെ മത്സരിക്കണം. രാഹുൽ ഗാന്ധിക്ക് ചുറ്റും നിൽക്കുന്നവർക്ക് രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാകുന്നില്ല. അതാണ് അവർ  രാഹുലിനെ കേരളത്തിലേക്ക് തള്ളിവിടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ആരായിരുന്നാലും വയനാട്ടിൽ സിപിഐ മത്സരിക്കും. ഇടതുമുന്നണിയിൽ ഇതുവരെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചർച്ചകൾ നടന്നിട്ടില്ല. കൂടുതൽ സീറ്റുകൾ വേണമോ എന്ന ചർച്ചകളും പാർട്ടിക്കുള്ളിൽ ഇതുവരെ നടന്നിട്ടില്ല.

ALSO READ: ലക്ഷക്കണക്കിനാളുകൾ അണിചേർന്നു; കേന്ദ്ര സർക്കാർ അവഗണനക്കെതിരെ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ

ഇരുപത് സീറ്റിലും ഇത്തവണ ഇടതു മുന്നണി വിജയിക്കും. തൂക്കു മന്ത്രി സഭ വന്നാൽ അതിനെ നേരിടാൽ കേരളത്തില്‍ നിന്ന് ജയിച്ചു വരുന്നവർക്ക് കഴിയും.  മാർക്സിസം ഒരിക്കലും വ്യക്തിപൂജ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചു.

സിപിഎമ്മിന്റെയും സിപിഐയുടെയും അഭിപ്രായങ്ങളുടെ അടിത്തറ ഇടതുപക്ഷ ഐക്യമാണ്. ഇടതുമുന്നണി ശക്തിപ്പെടുത്തുക എന്നത് സിപിഎമ്മിന്റെയും സിപിഐയുടെയും ഉത്തരവാദിത്തമാണ്. പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഈ പൊതു അഭിപ്രായത്തിന്റെ പേരിലാണ് ഇരു കൂട്ടരും ഒരുമിച്ച് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News