കൊച്ചി: എറണാകുളത്ത് തീവ്രവാദ വിരുദ്ധ സേനയും പോലീസും നടത്തിയ റെയ്ഡിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
Also Read: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി
ആലുവ പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ മുനമ്പത്ത് നിന്നാണ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലീൻ റൂറൽ എന്ന പേരിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിക്കുകയായിരുന്നു. പിടികൂടിയ സംഘത്തിൽ സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ട്.
Also Read: ലക്ഷ്മീ കൃപയാൽ ഇവരിന്ന് പൊളിക്കും; ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിൽ 23 പേർ അന്യ സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയതോടെ വിട്ടയക്കുകയായിരുന്നു. പരിശോധന ആരംഭിച്ചത് ഇന്നലെ രാത്രി 12 മണിയോടെയാണ്. പിടിയിലായ ബംഗ്ലാദേശി പൗരന്മാരിൽ ചിലർ ഒരു വർഷത്തിലേറെയായ കൊച്ചിയിൽ താമസിക്കുന്നവരാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.