കൊച്ചി: കേരളത്തിൽ ജൂൺ ഒന്ന് മുതൽ സിനിമാ സമരം. സിനിമാ മേഖലയിലെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം നടത്താൻ തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സിനിമാ പ്രവർത്തനങ്ങളും ജൂൺ ഒന്ന് മുതൽ നിർത്തിവയ്ക്കുന്ന രീതിയിലാണ് സമരം. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം നടത്താൻ തീരുമാനിച്ചത്.
ALSO READ: കല്യാണ വേഷത്തിൽ ആസിഫ്; വ്യത്യസ്തമായി 'ആഭ്യന്തര കുറ്റവാളി' ഫസ്റ്റ് ലുക്ക്
അഭിനേതാക്കൾ പ്രതിഫലത്തുക കുറച്ചില്ലെങ്കിൽ സിനിമാ നിർമാണം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ തന്നെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ചർച്ചകളൊന്നും തന്നെ പിന്നീട് നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് മലയാള സിനിമ കരകയറി വരുമ്പോഴാണ് വീണ്ടും സംസ്ഥാനത്ത് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.