ഇടുക്കി: സീഡ് സൊസൈറ്റിയുടെ തട്ടിപ്പിൽപെട്ടവർ ഇടുക്കി ജില്ലയിൽ മാത്രം 2000ൽ ഏറെയെന്ന് പ്രാഥമികവിവരം. അനന്തു കൃഷ്‌ണനെതിരെ ഇന്നുമാത്രം നൂറോളം സ്‌ത്രീകൾ പണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി. ഒട്ടുമിക്ക പേർക്കും അറുപതിനായിരത്തിലധികം രൂപയാണ് നഷ്‌ടപ്പെട്ടത്.
നാഷനൽ എൻജിഒ കോൺഫെഡറേഷനിൽ ഉൾപ്പെട്ട സന്നദ്ധ സംഘടനയുടെ പ്രതിനിധിയായി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ കോൺഫെഡറേഷനിലെത്തുകയും ദേശീയ കോ ഓർഡിനേറ്ററാകുകയും ചെയ്തതോടെയാണ് തട്ടിപ്പുകളുടെ തുടക്കം. സന്നദ്ധസംഘടനയുടെ പേരിൽ കുടയത്തൂരിൽ ഒരു വാടകക്കെട്ടിടത്തിൽ ഓഫിസ് തുറന്നാണ് തട്ടിപ്പുകൾക്ക് തുടക്കമിട്ടത്.
അനന്തു കൃഷ്ണൻ്റെ സ്വദേശമായ കുടയത്തൂർ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിൽ മാത്രം തട്ടിപ്പിൽപെട്ടവർ 2000ൽ ഏറെയെന്നാണ് പ്രാഥമിക വിവരം. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ നൂറോളം സ്‌ത്രീകൾ പണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ഇന്നെത്തി. ഒട്ടുമിക്കയാളുകള്‍ക്കും അറുപതിനായിരത്തിലധികം രൂപയാണ് നഷ്‌ടപ്പെട്ടത്.
ALSO READ: പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 320 രൂപയും വാഹനത്തിൻ്റെ പകുതി വിലയായ 60000 രൂപയും പ്രൊസസിങ് ഫീസിനത്തില്‍ 5900 രൂപയുമാണ് സീഡ് സൊസൈറ്റി ഇരകളിൽ നിന്ന് വാങ്ങിയിരിക്കുന്നത്. 60000 രൂപ അനന്തു കൃഷണൻ്റെ അക്കൗണ്ടിലും ബാക്കി പണം സീഡ് കോ ഓര്‍ഡിനേറ്റര്‍മാർക്ക് നേരിട്ടുമാണ് നല്‍കിയിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയെങ്കിലും ഇവര്‍ക്ക് സ്‌കൂട്ടറോ മറ്റ് ഉപകരണങ്ങളോ കിട്ടിയിട്ടില്ല. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സീഡ് കോ ഓര്‍ഡിനേറ്റര്‍മാർ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ആളുകൾക്ക് നൽകാനെന്ന പേരിൽ വളവും മറ്റും ചില കമ്പനികളിൽ നിന്ന് വാങ്ങി ഇതിൻ്റെ പണം നൽകാതെ ഇതു വാങ്ങിയ കമ്പനികളെയും കബളിപ്പിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.