വെള്ളറട: തിരുവനന്തപുരത്ത് അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകന്‍ പ്രജിന്‍ വെള്ളറട പോലീസിന് മുന്‍പിൽ കീഴടങ്ങി. സംഭവം നടന്നത് ബുധനാഴ്ച രാത്രിയായിരുന്നു.
Also Read: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലാണ് കിടന്നിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജോസിന്റെ മൃതദേഹം താത്രി തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Also Read: വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത... ഈ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി!
ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡിന്റെ സമയത്ത് പഠനം നിർത്തി തിരിച്ച് നാട്ടിലെത്തിയിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പോലീസിനോട് പറഞ്ഞത്. പ്രജിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത് അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ പോലീസ് വെറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.