കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി ഹോട്ടലിൽ നിന്ന് ചാടിയ സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ പുറത്ത്. യുവതിയുെട ഫോണിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് കുടുംബം പുറത്ത് വിട്ടത്.
യുവതി ഉച്ചത്തിൽ നില വിളിച്ച് പീഡന ശ്രമം ചെറുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് അലറി വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഇതോടെ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ആകുകയായിരുന്നു.
Read Also: രാജ്യ തലസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം
യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്ന് പറയുന്നതും വിഡിയോയിൽ വ്യക്തമാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യ ലോഡ്ജിലെ ജീവനക്കാരി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയത്. സംഭവദിവസം രാത്രി ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. നട്ടെല്ലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും മൊഴി രേഖപ്പെടുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.