തിരുവനന്തപുരം: മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ശ്രീവരാഹം സ്വദേശികളായ മധു, സതി എന്നിവരാണ് പിടിയിലായത്. സതിയുടെ വീട്ടിലേക്ക് കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും മധുവാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോോധനയിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം മഞ്ചേരിയിൽ 40.82 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവരുടെ കാറും സംഘം പിടികൂടിയത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ്, പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.
Also Read: Nenmara Double Murder case: ചെന്താമര പൊലീസ് കസ്റ്റഡിയിൽ, കനത്ത സുരക്ഷയിൽ തെളിവെടുപ്പ്
കാറിൽനിന്ന് 20.489 ഗ്രാമും പ്രതികൾ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടയിൽ കാർ പരിശോധിക്കുന്നതിനിടെ വൈദ്യുത ടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് കുതറി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. നേരത്തെ അനസിന്റെ മൊറയൂരിലുള്ള വീട്ടിൽനിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടികൂടിയിരുന്നു. അനസിന്റെ മാതാപിതാക്കളായ അബ്ദുറഹിമാൻ, സീനത്ത് എന്നിവരെ ഈ കേസിൽ മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 34 വർഷം തടവിനു ശിക്ഷിച്ചിട്ടുമുണ്ട്.
ജില്ലയിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന മൊത്ത കച്ചവടക്കാരനാണ് പിടിയിലായ ഫിറോസ്. മഞ്ചേരി പൂക്കൊളത്തൂർ റോഡിൽ ചകിരിമൂച്ചിക്കലുള്ള ലോഡ്‌ജിൽ പത്തുമുറികൾ ഒന്നിച്ച് വാടകയ്ക്കെടുത്താണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.