Vishnuja Death Case: പ്രഭിന് സംശയം, ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം; വിഷ്ണുജയുടെ മരണത്തിൽ സുഹൃത്ത്

ഫോണിൽ സംസാരിക്കുന്നതിന് വരെ പ്രഭിൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി വിഷ്ണുജയുടെ സുഹൃത്ത് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 08:20 AM IST
  • പ്രഭിന് വിഷ്ണുജയെ സംശയമായിരുന്നു.
  • ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
  • ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം വിഷ്ണുജ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
Vishnuja Death Case: പ്രഭിന് സംശയം, ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം; വിഷ്ണുജയുടെ മരണത്തിൽ സുഹൃത്ത്

മലപ്പുറം: മലപ്പുറം എളങ്കൂരിൽ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പെൺകുട്ടിയുടെ സുഹൃത്ത്. ഇയാൾക്ക് വിഷ്ണുജയെ സംശയമായിരുന്നുവെന്നും ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സുഹൃത്ത് പറയുന്നു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം വിഷ്ണുജ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. 

അതേസമയം സംഭവത്തിൽ പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിൻെ ആരോപണം. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

Also Read: Sexual Assault Case: ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും; ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

 

2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.

മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് വിശ്വസിക്കുന്നതെന്നും വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News