ബെംഗളൂരു: ദയാവധത്തിൽ നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിൽ മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം. 2023ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം.
കാലങ്ങളായി കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന, രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള രോഗികൾക്ക് നയം ഉപയോഗിക്കാമെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം. കൃത്യമായ വൈദ്യപരിശോധനകളോടെയും കോടതി ഉത്തരവോടെയും മാത്രമേ ദയാവധം നടപ്പാക്കാനാകൂ.
ദയാവധത്തിന് അനുമതി ലഭിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യം കുടുംബമോ, ബോധാവസ്ഥയിലാണെങ്കിൽ രോഗി തന്നെയോ അനുമതിക്ക് അപേക്ഷിക്കണം. ആദ്യഘട്ടത്തിൽ മൂന്ന് ഡോക്ടർമാരുടെ ഒരു പാനലുണ്ടാക്കി അവർ റിപ്പോർട്ട് തയ്യാറാക്കണം. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ പാനലിൽ ഒരു സർക്കാർ ഡോക്ടറെ ഉൾപ്പെടുത്തി ആ റിപ്പോർട്ട് പരിശോധിക്കണം. പൂർണമായും സ്വബോധത്തിലാണോ രോഗി ഈ ആവശ്യം മുന്നോട്ട് വച്ചത് എന്നതടക്കം റിപ്പോർട്ടിലുണ്ടാകണം.
അതിന് ശേഷം അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കണം. കോടതി ഇത് പരിഗണിച്ച് അന്തിമ ഉത്തരവ് നൽകും. ശേഷം ജീവൻ രക്ഷാ ഉപകരണങ്ങളോ മരുന്നുകളോ പതുക്കെ പിൻവലിക്കുക മാത്രമേ ചെയ്യാനാകൂ. അതും മെഡിക്കൽ ബോർഡിന്‍റെ നിർദേശപ്രകാരമാകണം.
ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം. തനിക്ക് തീരുമാനമെടുക്കാനാകാത്ത അവസ്ഥയിൽ തനിക്ക് വേണ്ടി തീരുമാനമെടുക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്താം. നിയമപ്രകാരമാകണം മെഡിക്കൽ വിൽപ്പത്രം തയ്യാറാക്കേണ്ടത്.
മെഡിക്കൽ പ്രൊഫഷണലുകളുടെയും പാലിയേറ്റീവ് കെയറിലെ വിദഗ്ധരുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിൽ നയം നടപ്പാക്കിയത്. പുരോഗമനപരമായ നീക്കമാണിതെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം പകരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന് കർണാടക വഴിയൊരുക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2023 ജനുവരി 24-നാണ് സുപ്രീം കോടതി ദയാവധം സംബന്ധിച്ച് ഒരു ഉത്തരവിൽ പരാമർശം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്