Marco Ott Release: ഒടുവിൽ ഔദ്യോ​ഗിക പ്രഖ്യാപനമായി; 'മാർക്കോ'യുടെ വയലൻസ് ഇനി ഒടിടിയിൽ, സ്ട്രീമിങ് എവിടെ?

Marco Ott Release Date: 100 കോടി ക്ലബും കടന്ന് മുന്നേറുന്ന മാർക്കോ ഫെബ്രുവരി 14ന് ഒടിടി സ്ട്രീമിങ് തുടങ്ങുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Jan 31, 2025, 05:36 PM IST
  • 100 കോടി ക്ലബും കടന്ന് മുന്നേറുന്ന മാർക്കോയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു.
  • സോണി ലിവ് ആണ് ഒടിടി സ്ട്രീമിങ് പാർട്ണർ.
  • ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
Marco Ott Release: ഒടുവിൽ ഔദ്യോ​ഗിക പ്രഖ്യാപനമായി; 'മാർക്കോ'യുടെ വയലൻസ് ഇനി ഒടിടിയിൽ, സ്ട്രീമിങ് എവിടെ?

2024ൽ വമ്പൻ വിജയം നേടിയ മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്ന വിശേഷണത്തോടെയാണ് മാർക്കോ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിനും പുറത്തും വിദേശത്തുമൊക്കെ ചിത്രം വൻ വിജയമായി കഴി‍ഞ്ഞു. ഡിസംബർ 20ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് മാർക്കോ. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

100 കോടി ക്ലബും കടന്ന് മുന്നേറുന്ന മാർക്കോയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. സോണി ലിവ് ആണ് ഒടിടി സ്ട്രീമിങ് പാർട്ണർ. ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. കേരളക്കരയും കടന്ന് ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ‌ വരെ വലിയ മുന്നേറ്റമാണ് ചിത്രം നടത്തിയത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ മലയാളം കളക്ഷൻ തന്നെ വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളം പതിപ്പ് മാത്രമായി 40 കോടിക്ക് മുകളിൽ ഈ ഉണ്ണി മുകുന്ദൻ ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ബോക്സ് ഓഫീസ് കൂടിയാണ് ‘മാർക്കോ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.  ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു.

Also Read: Identity Ott Release: ടൊവിനോയുടെ ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ഒടിടിയിൽ; 'ഐഡന്റിറ്റി' സ്ട്രീമിങ് എവിടെ?

 

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News