Guru Shukra Gochar 2025 Parivartan Rajyog: ജ്യോതിഷം അനുസരിച്ച് ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകും. ഒപ്പം സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും ലഭിക്കും.
Also Read: വ്യാഴ കൃപയാൽ ഇന്നിവർക്ക് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?
ശുക്രൻ അതിൻ്റെ ഉന്നതരാശിയായ മീനത്തിലാണ്. സ്വന്തം ശത്രു ഗ്രഹമായ വ്യാഴത്തിന്റെ രാശിയിലേക്ക് പ്രവേശിക്കുന്നതിലൂടെ ചില രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വ്യാഴം ഇടവത്തിൽ സ്ഥിതി ചെയ്യുന്നു. അതിൻ്റെ അധിപൻ ശുക്രനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ഗ്രഹങ്ങളും ഓപ്പോസിറ്റ് രാശിയിലായതിനാൽ പരിവർത്തന രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ അവർ മിത്രങ്ങളോ ശത്രുക്കളോ ആകട്ടെ, പരസ്പരമുള്ള രാശികളിൽ തങ്ങുമ്പോൾ അവർക്ക് ദോഷമല്ല ഗുണങ്ങൾ ലഭിക്കും. ജനുവരി 28 ന് ശുക്രൻ മീന രാശിയിൽ പ്രവേശിച്ചു. മെയ് 31 വരെ ഇവിടെ തുടരും. വ്യാഴം മെയ് ഒന്നുവരെ ഇടവ രാശിയിൽ തുടരും ശേഷം മിഥുന രാശിയിൽ പ്രവേശിക്കും. അതുകൊണ്ടുതന്നെ വ്യാഴ-ശുക്ര പരിവർത്തന രാജയോഗം മെയ് 1 വരെ നീണ്ടുനിൽക്കും. വ്യാഴ-ശുക്ര പരിവർത്തന രാജയോഗത്തിലൂടെ ഭാഗ്യ നേട്ടങ്ങൾ കൈവരുന്ന ആ രാശികളെ അറിയാം...
മേടം (Aries): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ്റെ സംക്രമണം വന്നിരിക്കുന്നത്. ഉയർന്ന രാശിയിൽ ശുക്രനോടൊപ്പം വ്യാഴം ഇടവ രാശിയിലുണ്ട്. ഇതിലൂടെയാണ് പരിവർത്തന രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ഇവർക്ക് ബിസിനസിൽ നേട്ടം, പുതിയ ജോലി, വിദേശ യാത്ര, കുടുംബത്തിൽ സന്തോഷം, നല്ല ആരോഗ്യം, കാര്യ വിജയം, സമയം അനുകൂലം.
മീനം (Pisces): ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ശുക്രൻ്റെ രാശിയായ ഇടവത്തിൽ സംക്രമിക്കുന്ന വ്യാഴമാണ് മീനരാശിയുടെ അധിപൻ. വ്യാഴം ശത്രു രാശിയിൽ സഞ്ചരിക്കുന്നതിനാൽ മീനം രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കില്ല. പക്ഷെ പരിവർത്തന രാജയോഗം രൂപപ്പെട്ടതോടെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഏഴര ശനിയുടെ ആദ്യഘട്ടമാണ് മീന രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഈ രാജയോഗം രൂപപ്പെടുന്നതോടെ ഈ രാശിക്കാർക്ക് ഇരട്ടി നേട്ടങ്ങൾ ലഭിക്കും. ശുക്രൻ മീനരാശിയിൽ പ്രവേശിച്ച് പരിവർത്തന രാജയോഗം സൃഷ്ടിക്കുമ്പോൾ ഇവർക്ക് വ്യാഴത്തിൻ്റെ കൂടെ ശുഭഫലങ്ങൾ ലഭിക്കും.
Also Read: മഹാശിവരാത്രിക്ക് മുന്നേ ഗജകേസരി യോഗം; ഇവർക്കിനി സുവർണ്ണകാലം, നിങ്ങളും ഉണ്ടോ?
കന്നി (Virgo): പരിവർത്തന രാജയോഗം ഈ രാശിക്കാർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയിൽ ശുക്രൻ ഏഴാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. കന്നി രാശിക്കാർക്ക് ശുക്രൻ്റെ സംക്രമം വളരെ അനുകൂലമായിരിക്കും. സമ്പത്തിൻ്റെ അധിപനും ഭാഗ്യത്തിൻ്റെ അധിപനുമായ ശുക്രൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഇതിലൂടെ ഇവർക്ക് ബിസിനസ്സിലും ജോലിയിലും നേട്ടങ്ങൾ, ജോലിയിൽ കുറച്ചു നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറും. ബിസിനസ്സ് വിപുലീകരിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസി
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.