Pathanamthitta Police Attack: പത്തനംതിട്ട പൊലീസ് മര്‍ദ്ദനത്തിൽ നടപടി; എസ് ഐ ജിനുവിനെ സ്ഥലംമാറ്റി

എസ്പി ഓഫീസിലേക്കാണ് പത്തനംതിട്ട എസ്ഐ എസ്.ജിനുവിനെ സ്ഥലംമാറ്റിയത്. ഡിഐജി തുടർനടപടി തീരുമാനിക്കും.  

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 02:19 PM IST
  • എസ്ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്കാണ് മാറ്റിയത്.
  • തുടർനടപടി ഡിഐജി തീരുമാനിക്കും.
  • സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറി.
Pathanamthitta Police Attack: പത്തനംതിട്ട പൊലീസ് മര്‍ദ്ദനത്തിൽ നടപടി; എസ് ഐ ജിനുവിനെ സ്ഥലംമാറ്റി

പത്തനംതിട്ട: പത്തനംതിട്ടയിൽ ആളുമാറി വിവാഹ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്.ഐയ്ക്ക് സ്ഥലംമാറ്റം. എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്കാണ് മാറ്റിയത്. തുടർനടപടി ഡിഐജി തീരുമാനിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറി.

പത്തനംതിട്ട എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയാണുണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തത്. ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. 

Also Read: Pathanamthitta Police Attack: 'വിവാഹ സംഘത്തെ ആക്രമിച്ചത് ആളുമാറി'; പത്തനംതിട്ട പൊലീസ് മര്‍ദനത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

 

ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നായിരുന്നു പരാതി. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോട്ടയം, കോന്നി സ്വദേശികളാണിവർ. 

പൊലീസിനെ വിളിച്ചത് ബാർ ജീവനക്കാരെന്നാണ് വിവരം. രാത്രി ബാർ അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വന്നുവെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. ഇവർ പിരിഞ്ഞ് പോകാതായതോടെ പൊലീസിന്റെ സഹായം തേടി. പൊലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവർ ഓടിയെന്നും പിന്നീട് നടന്നത് അറിയില്ലെ‌ന്നും ബാർ അക്കൗണ്ടന്റ് പറഞ്ഞു. 

അതേസമയം സ്ത്രീകൾക്ക് നേരെ ലാത്തി വീശിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News