Mihir Ahammed Death: 'സ്കൂളുകളുടെ മൊഴികളിൽ അവ്യക്തത, എൻഒസി ഉണ്ടോയെന്ന് പരിശോധിക്കും'; മിഹിറിന്റെ മരണത്തിൽ തെളിവെടുപ്പ് തുടങ്ങി

Mihir Ahammed Death: ആരോപണ വിധേയരായ ഗ്ലോബൽ പബ്ലിക് സ്കൂളിനും ജെംസ് സ്കൂളിനും സർക്കാർ എൻഒസി ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 03:33 PM IST
  • മിഹിർ അഹമ്മദിന്റെ മരണത്തിൽ തെളിവെടുപ്പ് തുടങ്ങി
  • സ്കൂളുകളുടെ മൊഴികളിൽ അവ്യക്തതയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
  • മിഹിറിന്റെ സഹപാഠികളിൽ നിന്ന് വിവരങ്ങൾ തേടും
Mihir Ahammed Death: 'സ്കൂളുകളുടെ മൊഴികളിൽ അവ്യക്തത, എൻഒസി ഉണ്ടോയെന്ന് പരിശോധിക്കും'; മിഹിറിന്റെ മരണത്തിൽ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. സ്കൂളിൽ വെച്ച് മിഹിർ അതിക്രമത്തിന് ഇരയായോ എന്നത് പരിശോധിക്കും. മിഹിറിന്റെ സഹപാഠികളിൽ നിന്ന് വിവരങ്ങൾ തേടും. സ്ക്രീൻഷോട്ട് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പിന്റെ കൂടി അന്വേഷണം ആവശ്യപ്പെടും. ആരോപണ വിധേയരായ ഗ്ലോബൽ പബ്ലിക് സ്കൂളിനും ജെംസ് സ്കൂളിനും സർക്കാർ എൻഒസി ഉണ്ടോയെന്ന് പരിശോധിക്കും. നൽകിയ സമയത്തിനുള്ളിൽ എൻഒസി ഹാജരാക്കിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Read Also: അക്രമം ചോദ്യം ചെയ്ത പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നി​ഗമനം 

സംഭവത്തിൽ മുനീർ അഹമ്മദിന്റെ രക്ഷിതാക്കളുമായും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായും തെളിവെടുപ്പ് നടത്തിയിരുന്നു. സ്കൂളുകളുടെ മറുപടിയിൽ അവ്യക്തതയുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. 

കഴിഞ്ഞമാസം 15 നാണ് മിഹർ അഹമ്മദ് ജീവനൊടുക്കിയത്.  ഗ്ലോബൽ പബ്ലിക് സ്കൂളിൽ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്‍റെ ശിക്ഷാ നടപടികൾ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിന്‍റെ പരാതി. 

മകൻ സ്കൂളിൽ നിന്നും സഹപാഠികളിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങൾ വ്യക്തമാക്കി മിഹിറിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിശദമായ പരാതി സമർപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.

Read Also: ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷൻ ആക്രമിച്ച രണ്ടു പേർ പിടിയിൽ

ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം മിഹിർ മുമ്പ് പഠിച്ചിരുന്ന ജെംസ് സ്കൂൾ വൈസ് പ്രിന്‍സിപ്പലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വൈസ് പ്രിന്‍സിപ്പലില്‍ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പളിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡും ചെയ്തിരുന്നു. 

മരണത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ ചാറ്റുകൾ പരിശോധിക്കും. മിഹിറിന്റെ ചില സുഹൃത്തുക്കൾ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളിൽ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി.

ഈ പേജിൽ നിന്ന് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പോലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പോലീസ് കത്തയച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നുള്ള സൂചന ലഭിച്ചുവെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News