Suresh Gopi Controversial Statement: 'ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം'; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

Suresh Gopi Controversial Statement: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2025, 01:02 PM IST
  • ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന് സുരേഷ് ​ഗോപി
  • ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കണം
  • കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
Suresh Gopi Controversial Statement: 'ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം'; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: ആദിവാസി വകുപ്പ്  ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ​ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗോത്രകാര്യ വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും. എനിക്കും ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു' എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

Read Also: 'ബിജെപി കേരള വിരുദ്ധ പാര്‍ട്ടി, സംസ്ഥാനത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം'; കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഓരോ വകുപ്പുകൾക്കാണ് ബജറ്റ് വകയിരുത്തിയത്. അവിടെ കേരളം, ബിഹാർ എന്ന് തരം തിരിച്ച് കണ്ടിട്ടില്ല. കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ എന്നും സുരേഷ് ഗോപി പറഞ്ഞു.

2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്. ചില പോരായ്മകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്‍റെ  തുടക്കം കുറിക്കൽ ആയിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ്‌ കുര്യനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാടിന് പാക്കേജുകളൊന്നും പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News