Belly Fat Burn: വയറിലെ കൊഴുപ്പിനെ പുറംതള്ളാൻ ഇവ നിങ്ങളെ സഹായിക്കും!

ചാടുന്ന വയർ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്.

അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളെയും ധാതുക്കളെയും പരിചയപ്പെട്ടാലോ...

1 /5

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാൻ സഹായിക്കുന്നു. ഇതിനായി മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ്, മഷ്റൂം, ഓറഞ്ച് ജ്യൂസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.   

2 /5

മത്സ്യം, ബീഫ്, ചിക്കന്‍, മുട്ട, പാല്‍, യോഗര്‍ട്ട്, കൊഞ്ച്, കക്ക, സാല്‍മണ്‍ ഫിഷ്, സോയ മിൽക്ക് തുടങ്ങിയ വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 

3 /5

അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാൻ  മഗ്നീഷ്യം സഹായിക്കും. ഇതിനായി നട്സ്, ഇലക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.   

4 /5

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും പാല്‍, ചീസ്, യോഗർട്ട്, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, എള്ള് തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. 

5 /5

റെഡ് ബെല്‍ പെപ്പര്‍, കിവി, സ്ട്രോബെറി, പപ്പായ, പേരയ്ക്ക തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ വയറിലെ കൊഴുപ്പ് അകറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)    

You May Like

Sponsored by Taboola