കൊച്ചി: അനധികൃതമായി താമസിച്ചു വന്നിരുന്ന ഒരു ബംഗ്ലാദേശ് പൗരൻ കൂടി പോലീസ് പിടിയിൽ. പോലീസ് ഇയാളെ വൈപ്പിൻ ഞാറയ്ക്കലിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡും കണ്ടെടുത്തി.
Also Read: ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിൽ പണം തട്ടി; ശ്രീതുവിനെതിരെ കൂടുതൽ പരാതി
കഴിഞ്ഞ ദിവസം അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരൻമാരെ പിടികൂടിയിരുന്നു. ആലുവ പോലീസും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിലാണ് 27 പേർ കുടുങ്ങിയത്. ഇവരുടെ കയ്യിൽ നിന്നും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിരുന്നു. ഇവർ ഈ ആധാർ കാർഡുകൾ ബംഗ്ലാദേശിൽ നിന്ന് തന്നെ സംഘടിപ്പിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഞാറയ്ക്കലിൽ നിന്നും ഒരു ബംഗ്ലാദേശ് പൗരൻ കൂടി പിടിയിലായിരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് ഇയാളുടെ കയ്യിലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളം പോലും കൃത്യമായി വന്നത് പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
Also Read: ഫെബ്രുവരിയിൽ ശനി-സൂര്യ സംഗമം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!
കൂടുതൽ ബംഗ്ലാദേശികൾ എറണാകുളത്തെ റൂറൽ മേഖലകളിൽ ഇനിയും അനധികൃതമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്