Chottanikkara Pocso Case Survivor Death: 'വീട്ടിൽ വെളിച്ചം കണ്ടു, കുഴപ്പമില്ലെന്ന് കരുതി തിരിച്ചുപോയി'; ചോറ്റാനിക്കര കേസ് പ്രതി അനൂപിന്‍റെ മൊഴി

പെൺകുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് തിരിച്ചുപോയതെന്ന് അനൂപ് പൊലീസിന് മൊഴി നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 07:19 PM IST
  • വീട്ടിനുള്ളിൽ വെളിച്ചം കണ്ടതിനാൽ പെൺകുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതി വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു.
  • പെൺകുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതിയാണ് ഒളിവിൽ പോകാതിരുന്നതെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Chottanikkara Pocso Case Survivor Death: 'വീട്ടിൽ വെളിച്ചം കണ്ടു, കുഴപ്പമില്ലെന്ന് കരുതി തിരിച്ചുപോയി'; ചോറ്റാനിക്കര കേസ് പ്രതി അനൂപിന്‍റെ മൊഴി

കൊച്ചി: ചോറ്റാനിക്കര പോക്സോ അതിജീവിതയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി പ്രതി അനൂപിന്റെ മൊഴി. വീടിനകത്ത് കേറിയിരുന്നില്ല. വീട്ടിനുള്ളിൽ വെളിച്ചം കണ്ടതിനാൽ പെൺകുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതി വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. പെൺകുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതിയാണ് ഒളിവിൽ പോകാതിരുന്നതെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതി അനൂപിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വ്യക്തമായത്. അനൂപിനെതിരെ പൊലീസ് നരഹത്യക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി ചോദ്യം ചെയ്യുന്നുണ്ട്. 

വെന്റിലേറ്ററിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ടായിരുന്നു. ആക്രമണത്തിൽ പെണ്‍കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനൂപിന്റെ അക്രമണത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ഇവർ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലാണ്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. 

Also Read: Wayanad Landslide Victims: ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് മാസങ്ങളായി, മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ? ബജറ്റിനെതിരെ വയനാട് ദുരന്തബാധിതർ

സംഭവ ദിവസവും അനൂപ് വീട്ടിലെത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും കരുതുകയും ചെയ്തു. അതിന്റെ പേരിൽ തർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേക്ക് വന്നത്. വീട്ടിൽ എത്തിയ അനൂപ് പെൺകുട്ടിയെ മർദിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.

ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. താൻ മരിക്കാൻ പോവുകയാണെന് പറഞ്ഞു ഷാൾ എടുത്തു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെ പെണ്‍കുട്ടി ഫാനിൽ തൂങ്ങി. എന്നാൽ പെൺകുട്ടിയുടെ മരണ വെപ്രാളം കണ്ട് അനൂപ് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തി പിടിച്ചു. ഇതോടെയാണ് കുട്ടി  അബോധാവസ്ഥയിലായത്. 4 മണിക്കൂറോളം വീട്ടിൽ നിന്ന പ്രതി കുട്ടി മരിച്ചെന്ന് കരുതി വീടിന്റെ പിന്നിലൂടെ രക്ഷപെടുകയായിരുന്നു. മൂന്നു വർഷം മുമ്പ് ഈ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. തുടർന്ന് ബസ് ജീവനക്കാരായ 2 പേർ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News