ലഖ്നൗ: പ്രയാഗ്രാജിലെ മഹാ കുംഭമേളയ്ക്കിടെ നടിയും മോഡലുമായ മംമ്ത കുൽക്കർണി സന്യാസം സ്വീകരിച്ചിരുന്നു. 13 സന്യാസി മഠങ്ങളില്‍ ഒന്നായ കിന്നര്‍ അഘാഡയിലൂടെയായിരുന്നു ഇവർ സന്യാസം സ്വീകരിച്ചത്. തുടർന്ന് മംമ്തയെ മഹാമണ്ഡലേശ്വറിൻ്റെ നേതാവായി നിയമിച്ചിരുന്നു. ഇപ്പോൾ ഈ സ്ഥാനത്ത് നിന്നും മംമ്തയെ നീക്കിയിരിക്കുകയാണ് കിന്നർ അഘാഡയുടെ സ്ഥാപകൻ ഋഷി അജയ് ദാസ്.
മംമ്തയെ സന്യാസ ദീക്ഷ നൽകിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും കിന്നര്‍ അഘാഡ പുറത്താക്കി. തങ്ങളറിയാതെയാണ് നടിയെ മഹാമണ്ഡലേശ്വരാക്കിയതെന്നാണ് അഘാഡയുടെ ആരോപണം. മതപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ട്രാൻസ്ജെൻഡർ സമൂഹത്തെ ഉയർത്തുകയും ചെയ്യുന്നതിനായാണ് ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ ആചാര്യ മഹാമണ്ഡലേശ്വർ ആക്കിയത്. എന്നാൽ അദ്ദേഹം ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണുണ്ടായതെന്നാണ് ആരോപണം.
ലക്ഷ്മി നാരായൺ ത്രിപാഠിയാണ് മംമ്ത കുൽക്കർണി മഹാമണ്ഡലേശ്വരാക്കിയതായി പ്രഖ്യാപിച്ചത്. എന്നാൽ മംമ്ത കുൽക്കർണിയെ കിന്നർ അഘാഡയിൽ ഉൾപ്പെടുത്തിയതോടെ അഘാഡയ്ക്കുള്ളിൽ തന്നെ തർക്കങ്ങൾ ഉടലെടുത്തിരുന്നു. നടിയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടികാട്ടി കൊണ്ടാണ് പലരും ഭിന്നത പ്രകടിപ്പിച്ചത്. അങ്ങനെയുള്ള ഒരാൾ മഹാമണ്ഡലേശ്വർ പദവി കൊടുക്കുന്നതിൽ എന്ത് ധാർമ്മികതയുണ്ടെന്നാണ് ചോദ്യം. ഈ നിയമനം അധാർമ്മികത മാത്രമല്ല, അഘാഡയുടെ മതമൂല്യങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും സ്ഥാപകൻ ഋഷി അജയ് ദാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.