വയനാട്: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ പ്രതികരിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റി. ദുരന്തബാധിതരുടെ സംഘടനയാണ് ജനശബ്ദം ആക്ഷൻ കമ്മിറ്റി. ബജറ്റിൽ വയനാടിന് വലിയ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും സംഘടന പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു പ്രതീക്ഷയെന്നും ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു.
അതേസമയം ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും ലഭിച്ചില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകളോട് തുല്യനീതി അല്ല ബജറ്റിൽ ഉള്ളതെന്ന് മന്ത്രി ആരോപിച്ചു. ബജറ്റിൽ വയനാടിനായി പാക്കേജൊന്നും പ്രഖ്യപിച്ചില്ല. രാഷ്ട്രീയമല്ല കണക്കുകളാണ് സംസാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തെക്കുറിച്ച് ഒരക്ഷരം പോലും ബജറ്റിൽ ഇല്ലെന്നും ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞത്തിനായി വകയിരുത്തലും ബജറ്റിലുണ്ടായില്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കഴിഞ്ഞ തവണ കേരളത്തിന് കിട്ടേണ്ടിയിരുന്നത് 73000 കോടിയാണ്. എന്നാൽ 33000 കോടി മാത്രമാണ് കിട്ടിയത്. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരമാണുള്ളത്. കേരള ആവശ്യപ്പെട്ട സഹായം ലഭിച്ചില്ലെന്നും സംസ്ഥാനത്തിന് ഒരു പരിഗണനയും കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു. വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണെന്നും അതിൽഡ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക മേഖലക്കും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.