Union Budget 2025: കാൻസർ മരുന്നുകൾക്ക് വില കുറയും, മൊബൈൽ ഫോണിനോ? വില കൂടുന്നതും കുറയുന്നതും ഇവയ്ക്കൊക്കെ

Union Budget 2025: 36 ജീവൻ രക്ഷാമരുന്നുകളുടെ കസ്റ്റംസ് തീരുവ പൂർണമായി ഒഴിവാക്കി

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 03:02 PM IST
  • മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം പൂർത്തിയായി
  • നെയ്ത തുണിത്തരങ്ങൾക്ക് വില കൂടും
  • 36 ജീവൻ രക്ഷാമരുന്നുകളുടെ വില കുറയും
Union Budget 2025: കാൻസർ മരുന്നുകൾക്ക് വില കുറയും, മൊബൈൽ ഫോണിനോ? വില കൂടുന്നതും കുറയുന്നതും ഇവയ്ക്കൊക്കെ

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം പൂർത്തിയായിരിക്കുകയാണ്. ആദായ നികുതിയിൽ വൻ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. 

സാധാരണക്കാരെ സംബന്ധിച്ച് ഉത്പന്നങ്ങളുടെ വിലവിവരങ്ങളിലാണ് അവരുടെ ശ്രദ്ധ. വില കൂടിയതും കുറഞ്ഞതുമായ ഉത്പന്നങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

വില കുറയുന്നവ
കാൻസർ, 36 ജീവൻ രക്ഷാമരുന്നുകളുടെ കസ്റ്റംസ് തീരുവ പൂർണമായി ഒഴിവാക്കി

മെഡിക്കൽ ഉപകരണങ്ങൾ

ഇലക്ട്രിക് വാഹന ബാറ്ററികൾ 

മൊബൈൽ ഫോൺ

കാരിയർ-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ 

സമുദ്ര ഉൽപ്പന്നങ്ങൾ 

കരകൗശല ഉൽപനങ്ങൾ 

കോബാൾട്ട് ഉൽപന്നം, എൽഇഡി/എൽസിഡി, സിങ്ക്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, 12 ക്രിട്ടിക്കൽ മിനറൽസ് എന്നിവ അടിസ്ഥാന കസ്റ്റംസ് തീരുവ നിന്ന്  പൂർണമായും ഒഴിവാക്കി 

കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വർഷത്തേക്ക് കൂടി ഒഴിവാക്കി 

വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽനിന്നു പൂർണമായും ഒഴിവാക്കി 

വയർഡ് ഹെഡ്‌സെറ്റുകൾ, മൈക്രോഫോണുകൾ, ഫിംഗർപ്രിൻ്റ് സെൻസറുകൾ, യുഎസ്ബി കേബിളുകൾ എന്നിവയ്‌ക്കുള്ള തീരുവ വെട്ടിക്കുറച്ചു.

 ബഹിരാകാശ മേഖല - ഉപഗ്രഹ വിക്ഷേപണങ്ങൾക്കും ഗ്രൗണ്ട് ഇൻസ്റ്റാളേഷനുകൾക്കുമായി ഉപയോഗിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കി.  

വില കൂടിയവ

ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ: ടിവികളെയും മൊബൈൽ ഫോണുകളെയും ബാധിക്കുന്ന ബിസിഡി 10% ൽ നിന്ന് 20% ആയി വർധിച്ചു

നെയ്ത തുണിത്തരങ്ങൾ

ഇറക്കുമതി തീരുവ വർധിച്ചതിനാൽ ചില ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വില കൂടിയേക്കാം

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പിസികൾ - പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ (പിസിബിഎ), ക്യാമറ മൊഡ്യൂളുകൾ, കണക്ടറുകൾ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവകൾ പരിഷ്‌കരിച്ചതിനാൽ വില കൂടാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News