തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഹരികുമാർ തന്നെയാണെന്ന് സ്ഥിരീകരണം. പ്രതി അടിക്കടി മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഉൾവിളി തോന്നിയതിനാലാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് ഹരികുമാർ പൊലീസിനോട് പറഞ്ഞു. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നു എന്നായിരുന്നു പ്രതി നൽകിയ വിശദീകരണം. പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി സുദർശൻ വ്യക്തമാക്കി. ഹരികുമാറിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പ്രതി ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. ഇയാൾ മൂന്ന് വർഷം ആലപ്പുഴയിൽ ഒരു ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരി ദേവീദാസന്‍ എന്ന് വിളിക്കുന്ന പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാളെ രാവിലെ 10 മണിക്ക് തിരികെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. ദേവീദാസന്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെത്തെന്ന് ശ്രീതു പൊലീസിന് മൊഴി നൽകിയിരുന്നു. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ഈ ദേവീദാസന്‍. ഇയാൾ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം കൂടെ നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയത് ശ്രീതു വഴിയാണ് എന്നാണ് സൂചന.
കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തൊട്ടടുത്തുള്ള മുറികളിൽ കഴിഞ്ഞിരുന്നിട്ടും ഇരുവരും വാട്സാപ്പ് വീഡിയോകോളുകൾ ചെയ്യാറുണ്ടായിരുന്നു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ. ശരീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇതിന് കുഞ്ഞ് തടസ്സമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം.
നഷ്ടപ്പെട്ട വാട്സപ് ചാറ്റുകൾ വീണ്ടെടുക്കും. ശ്രീതുവും പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ നൽകിയിരിക്കുന്ന മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.