Wild Elephant Attack In Marayoor: വീണ്ടും ജീവനെടുത്ത് കാട്ടാന; മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരൻ കൊല്ലപ്പെട്ടു!

Wild Elephant Attack: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചാണ് 57കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2025, 12:05 PM IST
  • വീണ്ടും കാട്ടാന ആക്രമണം
  • മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • കൊല്ലപ്പെട്ടത് മറയൂർ ചമ്പക്കാട്ടിൽ വിമലാണ്
Wild Elephant Attack In Marayoor: വീണ്ടും ജീവനെടുത്ത് കാട്ടാന; മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരൻ കൊല്ലപ്പെട്ടു!

ഇടുക്കി: വീണ്ടും കാട്ടാന ആക്രമണം. മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് മറയൂർ ചമ്പക്കാട്ടിൽ വിമലാണ്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചായിരുന്നു സംഭവം നടന്നത്.

Also Read: കോഴിക്കോട് മെഡിക്കൽ കോളജിലെ റാ​ഗിം​ഗ്; പതിനൊന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഫയർ ലൈൻ ഇടാൻ ഒൻപത് പേരടങ്ങുന്ന സംഘമാണ് കട്ടിൽ പോയത്. സംഘത്തിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. 

ആനയുടെ ആക്രമണത്തെ തുടർന്ന്‌ വിമലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനിടയിൽ മലപ്പുറം നിലമ്പൂരിലും കാട്ടാന ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് കട്ടാന ഉണ്ടാക്കിയത്. സൗരോര്‍ജവേലി തകര്‍ത്താണ് ആന കരുളായിയിലെ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.

Also Read: മേട രാശിക്കാർ പെരുമാറ്റത്തിൽ സംയമനം പാലിക്കുക, ധനു രാശിക്കാർക്ക് പ്രമോഷൻ സാധ്യത, അറിയാം ഇന്നത്തെ രാശിഫലം

അലവിയുടെ വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കാട്ടാന തകർക്കുകയും,കൃഷി നശിപ്പിക്കുകയും,വീട്ടിലെ മോട്ടോറും മറ്റ് ഉപകരണങ്ങളും കിണറ്റിലേക്ക് തളളിയിടുകയും ചെയ്തു. കൂടാതെ വീടിന് സമീപത്തുണ്ടായിരുന്ന കവുങ്ങ് വീടിന് മേലേക്ക് തളളിയിട്ട് ഷെഡ്ഡ് തകർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News