തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് അപേക്ഷ നൽകിയിരുന്നു.
Also Read: സാമ്പത്തിക തട്ടിപ്പ്; ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്
കേസിലെ പ്രതിയായ ഹരികുമാറിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയത്. ഹരികുമാറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞിരുന്നു.
കോടതി ഹരികുമാറിനെ മാറ്റിനിർത്തി സംസാരിച്ചു. ഇയാളുടെ മാനസിക ആരോഗ്യനില ഉൾപ്പെടെ ചോദിച്ചു മനസ്സിലാക്കിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഹരികുമാറിനെ ഏഴാം തീയതി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യുക എന്നാണ് റിപ്പോർട്ട്.
Also Read: സ്വർണവില സർവകാല റെക്കോർഡിൽ; പവന് 62,000 കടന്നു!
ഇതിനിടയിൽ ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കുള്ള പങ്ക് പോലീസ് തള്ളിയിട്ടില്ല. ശ്രീതുവിന്‍റെ അറസ്റ്റിനെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. വ്യാജ നിയമന ഉത്തരവ് തയാറാക്കാൻ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയിട്ടുണ്ടെന്നും കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നുമാണ് പോലിസ് നിഗമനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.