Guru Margi: വേദ കലണ്ടർ അനുസരിച്ച് വ്യാഴം 2025 ഫെബ്രുവരി 4 ന് ഇടവത്തിൽ നേർരേഖയിൽ ചലിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Guru Margi 2025 Positive Impact: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരു എന്നാണ് വിളിക്കുന്നത്. അറിവ്, വിദ്യാഭ്യാസം, കുട്ടികൾ, വിവാഹം എന്നിവയുടെ ഘടകമായും വ്യാഴത്തെ കണക്കാക്കുന്നു.

ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരുവായ വ്യാഴം ഏതെങ്കിലും രാശിയിൽ അനുഗ്രഹം ചൊരിയുമ്പോൾ ആ രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
ഇപ്പോഴിതാ 2025 ഫെബ്രുവരി 4 ന് വ്യാഴം ഇടവ രാശിയിൽ നേർരേഖയിലൂടെ സഞ്ചരിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. ആ രാശികളെ അറിയാം...
മേടം (Aries): മണിക്കൂറുകൾക്കുള്ളിൽ വ്യാഴം നേർരേഖയിൽ ചലിക്കാൻ തുടങ്ങും. അതിലൂടെ ഇവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റം, കുടുംബത്തിൽ അഭിവൃദ്ധി, ബന്ധങ്ങൾ കൂടുതൽ ശക്തമാകും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ വാഹനമോ വീടോ വാങ്ങാം
കന്നി (Virgo): ഇവർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതി, ജോലി ചെയ്യുന്നവർക്ക് ജോലിയിൽ വിജയവും പ്രമോഷനും ലഭിക്കും, വ്യാപാരികൾക്ക് നല്ല ലാഭം, വ്യാഴത്തിൻ്റെ അനുഗ്രഹത്താൽ നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും വിജയം, ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും.
മകരം (Capricorn): ഇവർക്കും വ്യാഴത്തിന്റെ ഈ സഞ്ചാര മാറ്റം പുതിയ അവസരങ്ങൾ നിറഞ്ഞതാക്കും. വിദേശയാത്രയ്ക്ക് സാധ്യത, ജോലിയിൽ നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും, പ്രമോഷനും ലഭിച്ചേക്കാം. ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ വിജയം, പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും, തൊഴിൽ ചെയ്യുന്നവർക്ക് ജോലിയിൽ അംഗീകാരം, വ്യവസായികൾക്കും ഈ സമയം ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)