Weekly Horoscope: ഫെബ്രുവരി മാസത്തിന്റെ ആദ്യ ആഴ്ചയിൽ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ കാണും. കാര്യങ്ങൾ അനുകൂലമാണോ പ്രതികൂലമാണോ എന്നൊക്കെയുള്ള ചിന്തകളുണ്ടാകും.
ഇന്ന് മുതല്‍ ഫെബ്രുവരി 8 വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിനെ കുറിച്ചറിയാം.
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ആഴ്ചയാകും ഇത്. സാന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. വിവധ മേഖലകളിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സമയമായിരിക്കും. എങ്കിലും ചെയ്യുന്ന കാര്യങ്ങളിലെല്ലാം ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്തോഷകരമായ നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ നല്ല മാറ്റങ്ങളുണ്ടാകും.
കര്‍ക്കടകം രാശിക്കാര്‍ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ജോലിക്കനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അൽപം ശ്രദ്ധിക്കണം.
ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കന്നി രാശിക്കാര്‍ പങ്കാളിത്ത ബിസിനസിൽ അതീവ ശ്രദ്ധ പുലർത്തണം. പ്രതിസന്ധികൾ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതശൈലിയിൽ മാറ്റം വരുത്തുന്ന ആരോഗ്യം മെച്ചപ്പെടുത്തും.
വൃശ്ചികം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്മർദ്ദം ജീവിതത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ധനു രാശിക്കാര്‍ക്ക് കാത്തിരിക്കുന്നത് അനുകൂല ഫലങ്ങളാണ്. സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് അനുകൂമായിരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.
മകരം രാശിക്കാര്‍ക്ക് അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. അമിത ദേഷ്യത്തെ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമാകും.
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധങ്ങള്‍ ദൃഢമാകും. ഒന്നും നിസാരമാക്കി വിട്ടുകളയരുത്.
മീനം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണിത്. സന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)