Policeman Death: അക്രമം ചോദ്യം ചെയ്ത പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നി​ഗമനം

Policeman Death: എം സി റോഡിൽ തെള്ളകത്തുള്ള കടയിൽ പുലർച്ചെ  ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 02:03 PM IST
  • സിപിഒ ശ്യാം പ്രസാദിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നി​ഗമനം
  • പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും
  • ഏറ്റുമാനൂരിലെ തട്ടുകടയിലുണ്ടായ സംഘർഷത്തെ തുടർന്ന് ശ്യം പ്രസാദ് മരണപ്പെട്ടത്
Policeman Death: അക്രമം ചോദ്യം ചെയ്ത പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നി​ഗമനം

കോട്ടയം: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാം പ്രസാദിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നി​ഗമനം. ഇന്ന് പുലർച്ചെയാണ് ഏറ്റുമാനൂരിലെ തട്ടുകടയിലുണ്ടായ സംഘർഷത്തെ തുടർന്ന് ശ്യം പ്രസാദ് മരണപ്പെട്ടത്. 

പ്രതിയായ ജോബിൻ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

എം സി റോഡിൽ തെള്ളകത്തുള്ള കടയിൽ പുലർച്ചെ  ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് തട്ടുകടയിൽ എത്തി  കട ഉടമയുമായി തർക്കമുണ്ടായി. ഇവിടെ ഒരു കട മതി എന്നു പറഞ്ഞായിരുന്നു പ്രതി പ്രശ്നമുണ്ടാക്കിയത്.

Read Also: ട്രംപ് പണി തുടങ്ങി, തകർന്നടിഞ്ഞ് രൂപ! അമേരിക്കയുടെ 'തീരുവ യുദ്ധം' ഇന്ത്യയെ ബാധിച്ചത് എങ്ങനെ?

ഇതിനിടയിലാണ് കോട്ടയത്തുനിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പോലീസുകാരൻ ശ്യാം പ്രസാദ് കടയിൽ കയറിയത്. പോലീസുകാരനെ മുൻ പരിചയം ഉള്ള കടയുടമ പ്രതി അക്രമം ഉണ്ടാക്കിയ വിവരം പറഞ്ഞു. തുടർന്ന്  ശ്യാം പ്രസാദ്,  അക്രമം തുടർന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിയോട് പറയുകയും ഇയാൾ കടയുടമയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

സംഘർഷം മൊബൈലിൽ ചിത്രീകരിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സിപിഒ ശ്യാം പ്രസാദിനെ ഇയാൾ മർദ്ദിക്കുകയും തള്ളി താഴെ ഇട്ടശേഷം നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. രാത്രികാല പെട്രോളിങ്ങിന് എത്തിയ  പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഇതിനിടെ ശ്യം പ്രസാദ് ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യം പ്രസാദ് ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശ്യം പ്രസാദിന്റെ മഞ്ഞൂരിലെ വീട്ടിലേക്ക് കൊണ്ട് പോകും.  തട്ടുകാരുടെ തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുത്തിട്ടാണോ പ്രതി ഇവിടെ എത്തിയത് എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News