Indian Rupee Crashing: ട്രംപ് പണി തുടങ്ങി, തകർന്നടിഞ്ഞ് രൂപ! അമേരിക്കയുടെ 'തീരുവ യുദ്ധം' ഇന്ത്യയെ ബാധിച്ചത് എങ്ങനെ?

Indian Rupee Crashing: ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 87 ന് മുകളിലേക്ക് ഇടിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 12:30 PM IST
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ
  • 67 പൈസ കുറഞ്ഞ് 87.29 രൂപ എന്ന നിലയിലെത്തി
  • ഇടിവിന് കാരണം ട്രംപ് ഒപ്പ് വെച്ച മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകൾ
Indian Rupee Crashing: ട്രംപ് പണി തുടങ്ങി, തകർന്നടിഞ്ഞ് രൂപ! അമേരിക്കയുടെ 'തീരുവ യുദ്ധം' ഇന്ത്യയെ ബാധിച്ചത് എങ്ങനെ?

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ 67 പൈസ കുറഞ്ഞ് 87.29 രൂപ എന്ന നിലയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 87 ന് മുകളിലേക്ക് ഇടിയുന്നത്. ഓഹരിവിപണിയിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സെൻസെക്സ് 731.91 പോയിന്റ് ഇടിഞ്ഞു.  

രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ത്?

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പ് വെച്ച മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളാണ്  രൂപയുടെ മൂല്യം തകരാൻ പ്രധാന കാരണം. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളുടെ മേൽ താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം രൂപയുടെ മൂല്യത്തിൽ ഇടിവ് വരുത്തി. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലെ 25 ശതമാനവും ചൈനയ്ക്കു മേല്‍ പത്തുശതമാനവുമാണ് അമേരിക്ക ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. 

Read Also: ബോഡി ബിൽഡിങ് താരങ്ങൾക്ക് പൊലീസിൽ നിയമനം; മന്ത്രി സഭ തീരുമാനം വിവാദത്തിൽ

ഈ വ്യാപാര നിയന്ത്രണങ്ങൾ  യുഎസ് ഡോളറിൻ്റെ മൂല്യം ഉയർത്തുകയും മറ്റ് ഏഷ്യൻ കറൻസികളെ ബാധിക്കുകയും ചെയ്തു. അതേസമയം ലോകത്തെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നില ഭദ്രമാണ്. യുഎസ് ഡോളറിൻ്റെ ശക്തി മറ്റ് ഏഷ്യൻ കറൻസികളെയും ബാധിച്ചു. ഡോളർ സൂചിക 0.3% ഉയർന്ന് 109.8 ആയി.

മറ്റൊരു പ്രധാന ഏഷ്യന്‍ കറന്‍സിയായ ചൈനീസ് യുവാന്‍ 0.5 ശതമാനം ശതമാനം ഇടിഞ്ഞ് ഒരു ഡോളറിനെതിരേ 7.35 എന്ന നിലയിൽ എത്തി. ഈ ഇടിവ് ഇന്ത്യൻ കറൻസിയിലും സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News