Kerala Armed Police: ബോഡി ബിൽഡിങ് താരങ്ങൾക്ക് പൊലീസിൽ നിയമനം; മന്ത്രി സഭ തീരുമാനം വിവാദത്തിൽ

Kerala Armed Police: അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ഈ ചട്ടവിരുദ്ധ നിയമനം. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 11:28 AM IST
  • പുരുഷ സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള തീരുമാനം വിവാദത്തിൽ
  • ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്കാണ് നിയമനം നൽകാൻ മന്ത്രി സഭ തീരുമാനിച്ചത്
  • അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ഈ ചട്ടവിരുദ്ധ നിയമനം
Kerala Armed Police: ബോഡി ബിൽഡിങ് താരങ്ങൾക്ക് പൊലീസിൽ നിയമനം; മന്ത്രി സഭ തീരുമാനം വിവാദത്തിൽ

തിരുവനന്തപുരം: പുരുഷ സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രി സഭ തീരുമാനം വിവാദത്തിൽ. ചട്ടങ്ങളിൽ ഇളവുകൾ വരുത്തി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാനാണ് തീരുമാനം. ബറ്റാലിയനിൽ അടുത്തുണ്ടാകുന്ന ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ നിയമനം ക്രമീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവും​ പുറത്തിറങ്ങി.

ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ  വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാൻ മന്ത്രി സഭ തീരുമാനിച്ചത്. 

Read Also: സാമ്പത്തിക തട്ടിപ്പ്; ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ചെന്നാണ് നിയമനം നൽകുന്നവെന്നാണ് ഉത്തരവ്. എന്നാൽ അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ഈ പിൻവാതിൽ നിയമനം. 

ഇതാദ്യമാമാണ് ശരീര സൗന്ദര്യ മത്സര വിജയികളെ പൊലീസിൽ അതും ഗസറ്റഡ് തസ്തികയിൽ നേരിട്ട് നിയമിക്കുന്നത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ എം. ശ്രീശങ്കറിന് ആംഡ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകണമെന്ന പൊലിസ് മേധാവിയുടെ ശുപാർശ ​ഗസ്റ്റഡ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. അതിനിടെയാണ് ശരീര സൗന്ദര്യ മത്സര വിജയികള്‍ക്കുള്ള പരിഗണന. 

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്ക് മേയ് മാസത്തിലെ ആദ്യ ഒഴിവുകളിൽ ഇരുവരെയും നിയമിക്കണമെന്നാണ് ഉത്തരവ്. ഇതോടെ ഇന്‍സ്പെക്ടര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം കാത്തു നില്‍ക്കുന്നവരുടെ അവസരവും നഷ്ടമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News