Gold Rate Today: ബജറ്റിലും കുലുങ്ങാതെ സ്വർണവില; അറിയാം ഇന്നത്തെ വില !

Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറ്റം തടുക്കാറുകയാണ്.  ഇന്ന് വിലയിൽ അനക്കമില്ല.

1 /14

ഇന്ന് വിലയിൽ അനക്കമില്ല. ഇന്നലെ പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ നിലവിലെ സ്വർണവില 61960 ആയിട്ടുണ്ട്. ഗ്രാമിന് ഇന്നലെ 15 രൂപ വർധിച്ച്  ഒരു ഗ്രാം സ്വർണത്തിന് 7745 രൂപയായി

2 /14

ജനുവരി 22 ന് തൊട്ട റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡ് വിലയായ 62000 ന്റെ അടുത്തെത്തിയിരിക്കുകയാണ് സ്വർണവില. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 65000 രൂപയെങ്കിലും ആകും

3 /14

കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില ഇന്ന് പുതിയ റെക്കോർഡ് വില കുറിച്ചു.  സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്.  ഈ പോക്ക്‌ പോയാൽ 65,000 ത്തിലെത്താൻ അധിക സമയമെടുക്കില്ല

4 /14

പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയാണ്

5 /14

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കാറുണ്ട്

6 /14

2025 ന്റെ തുടക്കത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന 3 പ്രധാന വിഷയങ്ങളുണ്ട്. ഒന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങൾ. ട്രംപ് ഡോളറിനെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക പദ്ധതികള്‍ സ്വീകരിക്കുമെന്നും അതുവഴി സ്വര്‍ണനിരക്ക് കുറഞ്ഞേക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. രണ്ടാമത്തേത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളാണ്. മൂന്നാമതായി റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനമാണ്. ഇവയ്ക്കനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷ

7 /14

ഈ മാസത്തെ  തുടക്കത്തിൽ 57200 രേഖപ്പെടുത്തിയ സ്വർണവില നിലവിൽ 61960 ൽ എത്തി നിൽക്കുകയാണ്. ഇതോടെ പുതുവർഷത്തിൽ സ്വർണവില 60,000 തൊടുമോ എന്ന ചോദ്യത്തിന് അവസാനമാകുകയും 65000 ലേക്കുള്ള കുതിപ്പ് നടത്തുകയുമാണ്. ഇത് ശരിക്കും സ്വർണാഭരണ പ്രേമികളെ ആശങ്കയിലാക്കുന്നു

8 /14

ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് ജനുവരി 7 നും അതെ വിലയായ 57,720 ഉം ജനുവരി 8 ന് വില 57800 ജനുവരി 9 ന് 58,080 ഉം ജനുവരി 10 ന് 58280 ഉം ജനുവരി 11 ന് 58,520 ജനുവരി 12 ന് വിലയിൽ മാറ്റമില്ല, ജനുവരി 13 ന് 58,720 ഉം ജനുവരി 14 ന് 58640 ഉം ജനുവരി 15 ന് 58720 ഉം ജനുവരി 16 ന് 59,120 ഉം ജനുവരിന് 17 ന് 59, 600 ഉം ജനുവരി 18 ന് 59480 ഉം ജനുവരി 19 നും മാറ്റമില്ലാതെ 59480 ഉം ശേഷം ജനുവരി 20 ന് 59600 ഉം ജനുവരി 21 ന് 59600 ഉം ജനുവരി 22 ന് 60200 ഉം ജനുവരി 23 നും 60200 ഉം ജനുവരി 24 ന് 60440 ഉം ജനുവരി 25 നും 60440 യം ജനുവരി 26 നും ഇതേ വില തുടർന്നു ഇന്ന് ജനുവരി 27 ന് 69320 ഉം ജനുവരി 29 ന് 60760 ഉം ജനുവരി 30 ന് 60880 ഉം ജനുവരി 31 ന് 61840 രൂപയുമാണ് വില

9 /14

ഫെബ്രുവരി 1 ആയ ഇന്ന് 120 രൂപ വർധിച്ചുകൊണ്ട് സ്വർണവില പവന് 61960 ഉം ഫെബ്രുവരി 2 ന് വിലയിൽ മാറ്റമില്ലാതെ 61960 തുടരുന്നു

10 /14

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 77,600 ഉം, 24 carat ന് 84,640 ആണ്. 

11 /14

മുംബൈ 22 carat സ്വർണവില (10 gram) 77,450, 24 carat ന് 84,490, 

12 /14

ചെന്നൈ- 22 carat സ്വർണവില (10 gram) 77,450, 24 carat ന് 84,490, 

13 /14

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 77,450 ഉം 24 carat ന് 84,490, 

14 /14

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 77,450 ഉം 24 carat ന്  84,490 ഉം ആണ് വില

You May Like

Sponsored by Taboola