Prince and Family: 'ദി സോൾ ഓഫ് പ്രിൻസ്', തീം വീഡിയോ പുറത്ത്; 'പ്രിൻസ് ആൻഡ് ഫാമിലി' ഏപ്രിലിൽ എത്തും

ദിലീപിന്റെ 150-ാത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 2, 2025, 05:44 PM IST
  • ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്.
  • ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്.
  • ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
Prince and Family: 'ദി സോൾ ഓഫ് പ്രിൻസ്', തീം വീഡിയോ പുറത്ത്; 'പ്രിൻസ് ആൻഡ് ഫാമിലി' ഏപ്രിലിൽ എത്തും

ദിലീപിന്റെ 150-ാം ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഒഫീഷ്യൽ തീം വീഡിയോ പുറത്തിറങ്ങി. ദി സോൾ ഓഫ് പ്രിൻസ് എന്ന ടൈറ്റിലോടെയാണ് തീം പുറത്തിറക്കിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. 

അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് എന്ന നടനിൽ നിന്ന് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു കുടുംബ ചിത്രമായിരിക്കും "പ്രിൻസ് ആൻഡ് ഫാമിലി ". ദിലീപ്-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നുവെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ദിലീപിന്റെ 150-ാത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ ചിത്രവുമാണിത്. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് പ്രിൻസ് ആൻഡ് ഫാമിലി.

Also Read: Samantha Ruth Prabhu: സാമന്ത വീണ്ടും പ്രണയത്തില്‍? ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ  താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. സനൽ ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ലിറിക്സ്- വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ഛായാഗ്രഹണം- രെണ ദിവെ. എഡിറ്റർ- സാഗർ ദാസ്. സൗണ്ട് മിക്സ്- എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് പന്തളം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു.

ആർട്ട്- അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം- സമീറ സനീഷ്, വെങ്കി (ദിലീപ് ). മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ. കോറിയോഗ്രഫി- പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ്- ആഷിഫ് അലി. അഡ്വെർടൈസിങ്- ബിനു ബ്രിങ് ഫോർത്ത്. വിതരണം- മാജിക് ഫ്രെയിംസ് റിലീസ്. പിആർഒ- മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News