ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് ഉയർത്തി. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.