പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്സ് ഡേ. എല്ലാ വർഷവും ഫെബ്രുവരി 14 ന് വരുന്ന വാലെൻറ്റൈൻസ് ഡേയ്ക്ക് മുമ്പായി വാലൻ്റൈന്സ് വീക്ക് ആചരിക്കാറുണ്ട്.
റോസപ്പൂക്കൾ കൊണ്ടും ചുംബനങ്ങൾ കൊണ്ടും പ്രണയിതാക്കൾ ഈ ആഴ്ച മനോഹരമാക്കുന്നു. പ്രണയവാരത്തിലെ ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് നോക്കിയാലോ...
റോസ് ഡേ (ഫെബ്രുവരി 7): റോസ് ഡേയോടെയാണ് വാലൻ്റൈന്സ് ഡേ തുടങ്ങുന്നത്. പരസ്പരം റോസാപ്പൂവ് നൽകി കമിതാക്കൾ അവരുടെ സ്നേഹം അറിയിക്കുന്നു. റോസാപ്പൂവിന്റെ നിറമാണ് ഇവിടെ താരം. ചുവന്ന റോസാപ്പൂ പ്രണയത്തെ സൂചിപ്പിക്കുന്നു. മഞ്ഞ റോസ്, സൗഹൃദത്തെയും.
പ്രൊപ്പോസ് ഡേ (ഫെബ്രുവരി 8): ഈ ദിവസം ആളുകൾ അവരുടെ വികാരങ്ങൾ അവരുടെ പങ്കാളിയോടോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ളവരോടോ പ്രകടിപ്പിക്കുന്നു. ഇഷ്ടമാണോ എന്ന് ചോദിക്കുന്നതും ഈ ദിവസമാണ്.
ചോക്ലേറ്റ് ഡേ (ഫെബ്രുവരി 9): ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്ന് ആളുകൾ പരസ്പരം മധുരം കൈമാറുന്ന ദിവസമാണ് ചോക്ലേറ്റ് ഡേ. ഒരു പെട്ടി ചോക്ലേറ്റ് അല്ലെങ്കിൽ പലതരം മിഠായികൾ സമ്മാനിച്ചുകൊണ്ട് പലരും അവരുടെ പ്രണയം പ്രകടിപ്പിക്കുന്നു.
ടെഡി ഡേ (ഫെബ്രുവരി 10): വാലൻ്റൈന്സ് ആഴ്ചയുടെ നാലാം ദിവസം, സ്നേഹമുള്ള ആളുകൾ അവരുടെ പങ്കാളികൾക്ക് ടെഡി ബിയർ സമ്മാനിക്കുന്നു. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനുമാണിത്.
പ്രോമിസ് ഡേ (ഫെബ്രുവരി 11): വാലൻ്റൈന്സ് ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പ്രോമിസ് ഡേ. ചെറുതും വലുതമായ പല വാഗ്ദാനങ്ങൾ അല്ലെങ്കിൽ പ്രോമിസുകൾ നൽകി തങ്ങളുടെ ബന്ധങ്ങൾ ദൃഢമാക്കുന്ന ദിവസമാണിത്.
ഹഗ് ഡേ (ഫെബ്രുവരി 12): ഈ ദിവസം ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ചിലപ്പോൾ വാക്കുകളെക്കാൾ ശക്തിയാണ് സ്നേഹത്തോടെയുള്ള ആലിംഗനങ്ങൾക്ക്.
കിസ് ഡേ (ഫെബ്രുവരി 13): ഈ ദിവസം ഒരു ചുംബനത്തിലൂടെ കമിതാക്കൾക്ക് അവരുടെ പ്രണയത്തിന് മുദ്രയിടുന്നു. ആഴത്തിലുള്ള വികാരങ്ങളും വാത്സല്യവും പ്രകടിപ്പിക്കാൻ ഏറ്റവും നല്ല മാർഗമായി എല്ലാവരും സമ്മതിക്കുന്നതും ചുംബനം തന്നെയാണ്.
വാലൻ്റൈന്സ് ഡേ (ഫെബ്രുവരി 14): പ്രണയിക്കുന്നവരുടെ ദിവസമാണിത്. റൊമാന്റിക് ഡേറ്റുകൾ, പ്രണയാഭ്യർത്ഥനകൾ, സമ്മാനങ്ങൾ എന്നിവയെല്ലാം പങ്കുവെച്ചു എല്ലാവരും ഈ ദിവസം ആഘോഷിക്കുന്നു.