തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് സംസ്ഥാനം കേരളമാണ്. ആരോഗ്യമേഖലയ്ക്കായി ഇതുവരെ 38,128 കോടി രൂപ ചിലവാക്കിയതായും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു.
Read Also: വയനാടിന് കൈത്താങ്ങ്; പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടി
കേരളത്തിൽ ആൾ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി 'കെ ഹോംസ്' പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
ഉടമകളുമായി ബദ്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഉറപ്പുവരുത്താനും ഇതിലൂടെയാകും.
ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനും നടപടി എടുക്കും. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.