തിരുവനന്തപുരം: രണ്ടാം പിണായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലയളവിൽ പ്രഖ്യാപനങ്ങൾ എന്തൊക്കെയാകും, എങ്ങനെ ഇവ നടപ്പിലാക്കും തുടങ്ങിയ ചോദ്യങ്ങളും ഉയരുകയാണ്. ക്ഷേമപെൻഷൻ ഉയർത്തുമോ എന്നതാണ് പ്രധാന ചോദ്യം. സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടും സഭയിൽ വയ്ക്കും. 10,11,12 തീയതികളിലാണ് ബജറ്റ് ചർച്ച നടക്കുന്നത്. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയ കാര്യങ്ങൾക്കും ഈ ബജറ്റിൽ മുൻഗണന നൽകും.
ക്ഷേമപെന്ഷന് 2500 ആക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറിയെങ്കിലും അതിന് തീരുമാനമാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 100 രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്ഷന് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കിഫ്ബിക്കും വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
ബജറ്റ് അവരണം: എവിടെ, എപ്പോൾ കാണാം?
രാവിലെ രാവിലെ ഒമ്പത് മണിക്കാണ് മന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം തുടങ്ങുക. സംസ്ഥാന സർക്കാരിൻ്റെ സഭ ടിവിയുടെ യുട്യൂബ് ചാനൽ, ഫേസ്ബക്ക് പേജ് എന്നിവയിലൂടെ ബജറ്റ് തത്സമയം കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.