Police Attack Against Auto Driver: ഓട്ടോ ഡ്രൈവ‍‍ർക്ക് സിഐയുടെ ക്രൂരമ‍ർദനം; ദൃശ്യങ്ങൾ പുറത്ത്, റിപ്പോർട്ട് തേടി പൊലീസ് മേധാവി

ഓട്ടോ ഡ്രൈവർക്ക് നേരെ പോലീസ് ആക്രമണം:  മുരളീധരനെ പോലീസ് തല്ലിയതിൻ്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2025, 10:37 AM IST
  • പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിൻ്റെ ക്രൂരമർദനം
  • ഓട്ടോ ഡ്രൈവറായ മുരളീധരനാണ് മർദനമേറ്റത്
  • മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു
Police Attack Against Auto Driver: ഓട്ടോ ഡ്രൈവ‍‍ർക്ക് സിഐയുടെ ക്രൂരമ‍ർദനം; ദൃശ്യങ്ങൾ പുറത്ത്, റിപ്പോർട്ട് തേടി പൊലീസ് മേധാവി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിൻ്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരനാണ് മർദനമേറ്റത്. കമ്പംമെട്ട് സിഐ ഷമീർ ഖാൻ മുരളീധരൻ്റെ കരണത്തടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ മുരളീധരൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മർദനത്തിൽ തൻറെ പല്ല് പൊടിപോയെന്നും മുരളീധരൻ പറയുന്നു. 

മുരളീധരനെ പോലീസ് തല്ലിയതിൻ്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് ലഭിച്ചത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരൻ്റെ മകൾ അശ്വതി പറഞ്ഞു.

Read Also: ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം, ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു

 മർദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകൾ അശ്വതി പറഞ്ഞു. എസ്പി ഓഫീസിൽ പരാതി നൽകിയ ശേഷം ഡിവൈഎസ്പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു.പക്ഷേ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. 

ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്.പിയെ സമീപിച്ചത്. 

അതേസമയം സംഭവത്തിൽ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് നിർദ്ദേശം നൽകി. മർദനം നടന്ന സ്ഥലത്ത് രാത്രിയിൽ മദ്യപിച്ച് വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി വന്നതിനെ തുടർന്നാണ് എസ്ഐ എത്തിയതെന്നും എസ്.പി പ്രതികരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ വാർത്തകൾ ലഭ്യമാണ്.  ZEE MALAYALAM ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...  ios Link -  https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  X  (Twitter),  Facebook  ലിങ്കുകളിൽ ലഭ്യമാണ്.  ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനൽ  സബ്‌സ്‌ക്രൈബ് ചെയ്യൂ.  അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ്  വാട്സ്ആപ്പ് ചാനൽ  സബ്സ്ക്രൈബ് ചെയ്യൂ.  നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിന്ന്യൂസ് .

Trending News